Wednesday, May 22, 2024
Homeകേരളം🌹 ചിന്താ പ്രഭാതം 🌹 2024 | ഏപ്രിൽ 22| തിങ്കൾ ✍ബേബി മാത്യു അടിമാലി

🌹 ചിന്താ പ്രഭാതം 🌹 2024 | ഏപ്രിൽ 22| തിങ്കൾ ✍ബേബി മാത്യു അടിമാലി

ബേബി മാത്യു അടിമാലി

കാലവും ലോകവും വലിയ മാറ്റങ്ങൾക്ക് വിധേയമായി കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. ഈ മാറ്റങ്ങൾ കാലത്തിൻ്റെ അനിവാര്യതയാണ് താനും. മാറ്റങ്ങളെ സ്വീകരിക്കുമ്പോൾ തന്നെ അടിസ്ഥാന ജീവിത മൂല്യങ്ങൾ നഷ്ടപ്പെടുത്താതിരിക്കുവാൻ നാം ശ്രദ്ധിക്കേണ്ടതുണ്ട്.

കാലം മുന്നോട്ട് പോകുന്തോറും, മനുഷ്യരുടെ ധാർമ്മിക ജീവിതത്തിന്റെ ഗ്രാഫ്, പൊതുവായി താഴോട്ട് സഞ്ചരിക്കുന്നതായാണ് നമ്മൾ കാണുന്നത്.
മുൻകാലങ്ങളിൽ ഒഴിവാക്കേണ്ട കാര്യങ്ങളായി കണ്ടിരുന്ന പല ശീലങ്ങളും കാലാന്തരങ്ങളിൽ പരസ്യമായി തന്നെ കൊണ്ടാടപ്പെടുകയും, അവയൊന്നും ഒഴിവാക്കേണ്ട കാര്യമല്ലെന്നും, ഇക്കാലത്തെ സുഗമമായ ജീവിതത്തിന് ഉതകുന്ന കാര്യങ്ങൾക്കൊന്നിനും വിലക്കേർപ്പെടുത്തേണ്ടതില്ലെന്നും സ്വയം വ്യാഖ്യാനം ചമയ്ക്കുന്നവരുടെ എണ്ണം കൂടി വരുന്നു.

സ്നേഹം, കരുണ , ആർദ്രത ഇവയൊക്കെ എല്ലാ കാലത്തും ഏതു മാറ്റങ്ങളിലൂടെ കടന്നു പോകുമ്പോഴും നമ്മുടെ സാമൂഹിക ജീവിതത്തിൽ പ്രധാനമാണ് എന്ന് നമ്മൾ തിരിച്ചറിയണം. ഇല്ലെങ്കിൽ അസന്മാർഗീകതയും അനീതികളും നിറഞ്ഞ ഒരു സമൂഹമായി നാം മാറും എന്നും മനസ്സിലാക്കുകയും അതിനെതിരെയുള്ള ജാഗ്രത എക്കാലവും നമ്മൾ പുലർത്തുകയും വേണം.

ഒത്തിരി ഇഷ്ടത്തോടെ……🙏

🙏 ശുഭദിനാശംസകൾ 🙏

ബേബി മാത്യു അടിമാലി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments