Friday, July 17, 2026
Homeകേരളംബയോമെട്രിക് മസ്റ്ററിങ് :-പാചകവാതക കണക്‌‌ഷൻ നിലനിർത്താൻ ഏജന്‍സികള്‍ നിർബന്ധമാക്കി

ബയോമെട്രിക് മസ്റ്ററിങ് :-പാചകവാതക കണക്‌‌ഷൻ നിലനിർത്താൻ ഏജന്‍സികള്‍ നിർബന്ധമാക്കി

കൊച്ചി: പാചകവാതക കണക്ഷന്‍ നിലനിര്‍ത്താന്‍ ഏജന്‍സികള്‍ ബയോമെട്രിക് മസ്റ്ററിങ് നിര്‍ബന്ധമാക്കി. മസ്റ്ററിങ് നടത്തേണ്ട അവസാന തീയതി എന്നാണെന്ന് അറിയിച്ചിട്ടില്ലെങ്കിലും വിവരമറിഞ്ഞ് ഒട്ടേറെ ഉപഭോക്താക്കളാണ് ഏജന്‍സികളില്‍ എത്തുന്നത്. പലയിടത്തും ഏജന്‍സികള്‍ക്കു മുമ്പില്‍ നീണ്ട ക്യൂവാണ്.

പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജനയില്‍ ഉള്‍പ്പെട്ടവര്‍ക്കായിരുന്നു ഇതുവരെ മസ്റ്ററിങ് നിര്‍ബന്ധമായിരുന്നത്. എന്നാല്‍ മരിച്ചവരുടെ പേരിലുള്ള സിലിണ്ടറുകള്‍ മറ്റുള്ളവര്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തില്‍ മസ്റ്ററിങ് എല്ലാവര്‍ക്കും കര്‍ശനമാക്കിയിരിക്കുകയാണ്. മസ്റ്ററിങ് നടത്താത്ത ഉപഭോക്താക്കള്‍ക്കു പാചകവാതകം ബുക്കു ചെയ്യുന്നതിന് തടസ്സം നേരിടേണ്ടി വരും.

മസ്റ്ററിങ് എങ്ങനെയൊക്കെ നടത്താം

ഇന്‍ഡ്യന്‍, ഭാരത്, എച്ച്പി ഉപഭോക്താക്കള്‍ക്ക് പൊതുമേഖലാ കമ്പനികളുടെ ഏജന്‍സി ഓഫിസുകളിലെത്തി മസ്റ്ററിങ് നടത്താവുന്നതാണ്. – കണക്ഷന്‍ ഉടമ കിടപ്പുരോഗിയോ സ്ഥലത്തില്ലാത്തയാളോ പ്രായാധിക്യത്താന്‍ യാത്ര ചെയ്യാന്‍ പ്രയാസമുള്ള വ്യക്തിയോ ആണെങ്കില്‍, കുടുംബത്തിലെ റേഷന്‍ കാര്‍ഡില്‍ പേരുള്ള മറ്റാരുടെയെങ്കിലും പേരിലേക്ക് കണക്ഷന്‍ മാറ്റി മസ്റ്ററിങ് നടത്താം. ഇതിനായി ആധാര്‍ കാര്‍ഡ്, പാചകവാതക കണക്ഷന്‍ ബുക്ക്, റേഷന്‍ കാര്‍ഡ് എന്നിവയുമായി ഏജന്‍സി ഓഫിസിലെത്തണം. – മസ്റ്ററിങ് നടത്താനായി പാചകവാതക കണക്ഷന്‍ ആരുടെ പേരിലാണോ അവര്‍ ആധാര്‍ കാര്‍ഡ്, പാചകവാതക കണക്ഷന്‍ ബുക്ക് എന്നിവയുമായി ഏജന്‍സിയുടെ ഓഫിസില്‍ എത്തണം.- ഓഫിസിലെ ബയോമെട്രിക് സംവിധാനം ഉപയോഗിച്ച് വിരലടയാളമോ കണ്ണിന്റെ കൃഷ്ണമണിയോ പതിപ്പിക്കാനാവും. ഇതിനു ശേഷം റജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് ഇകെവൈസി അപ്‌ഡേറ്റായി എന്ന സന്ദേശം എത്തും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com