Friday, August 28, 2026
Homeകേരളംആലപ്പുഴ മാന്നാറിൽ നിന്ന് 15 വർഷം മുൻപ് യുവതിയെ കാണാതായ സംഭവത്തിൽ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി

ആലപ്പുഴ മാന്നാറിൽ നിന്ന് 15 വർഷം മുൻപ് യുവതിയെ കാണാതായ സംഭവത്തിൽ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി

ആലപ്പുഴ —മാന്നാറിൽ 15 വർഷം മുൻപ് കാണാതായ യുവതിയുടേതെന്ന് സംശയിക്കുന്ന മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. യുവതി താമസിച്ചിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കിൽ നിന്നാണ് അവശിഷ്ട്ടങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ 5 പേർ പൊലീസ് കസ്റ്റഡിയിലാണ്. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലാണ് അന്വേഷണം. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയത്. യുവതിയുടെ ഭർത്താവിന്റെ സുഹൃത്തുക്കളും ബന്ധുവുമടക്കമുള്ളവരാണ് കസ്റ്റഡിയിൽ. 20 വയസ്സ് ഉണ്ടായിരുന്ന കല എന്ന പെൺകുട്ടിയാണ് 15 വർഷങ്ങൾക്കു മുൻപ് കാണാതായത്.

വിവാഹ ശേഷമാണു കലയെ കാണാതായത്. പ്രണവിവാഹമായിരുന്നതിനാലും കാണാതായതിന് ശേഷം ഭർത്താവ് നാട്ടിൽ ഇല്ലാതിരുന്നതിനാലും കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഭർത്താവിനെ നാട്ടിൽ തിരിച്ച് വിളിച്ച് വരുത്തി അന്വേഷണം നടത്തി വരികയായിരുന്നു പൊലീസ്. ഇയാളെയും ചില സുഹൃത്തുക്കളെയും ചോദ്യം ചെയ്തതിനെ തുടർന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. ഭർത്താവ് അനിൽ പെൺകുട്ടിയെ കൊന്ന് സെപ്റ്റിക് ടാങ്കിൽ കുഴിച്ചുമൂടി എന്നാണ് ഭർത്താവിന്റെ സുഹൃത്തുക്കൾ മൊഴി നൽകിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ