സർക്കാർ ഉദ്യോഗസ്ഥരുടെയോ ജീവനക്കാരുടെയോ ഭാഗത്തുനിന്നുള്ള കൈക്കൂലി, അഴിമതി, അധികാര ദുർവിനിയോഗം, അനധികൃത സ്വത്ത് സമ്പാദനം, സർക്കാർ ഫണ്ട്/പദ്ധതികളിലെ ക്രമക്കേട് തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ വിജിലൻസിൽ പരാതി നൽകാം.
വിജിലന്‍സ് പരാതി അറിയിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
*വിവരങ്ങളില്‍ വ്യക്തത വേണം.*
പരാതിയില്‍ എന്താണ് സംഭവിച്ചത്, എവിടെ, എപ്പോള്‍, ആരുമായി ബന്ധപ്പെട്ടതാണ് തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമായി പറയുക.
*ഒരു പരാതി – ഒരു തവണ.*
ഒരേ പരാതി പലതവണ അയക്കുന്നത് ഒഴിവാക്കുക. ലഭിച്ച പരാതിയില്‍ തുടര്‍നടപടി സ്വീകരിക്കുന്നതാണ്.
*അനാവശ്യ കോളുകള്‍ ഒഴിവാക്കാം.*
പരാതി നല്‍കിയതിന് ശേഷം നിരന്തരം വിളിക്കുന്നതിന് പകരം, ആവശ്യമായ വിവരങ്ങള്‍ മാത്രം കൃത്യമായി കൈമാറുക.
*അറിയാവുന്ന കാര്യങ്ങള്‍ മാത്രം പറയുക.*
ഊഹാപോഹങ്ങളും കേട്ടുകേള്‍വികളും ഒഴിവാക്കി, നിങ്ങള്‍ക്ക് വ്യക്തമായി അറിയാവുന്ന വിവരങ്ങള്‍ മാത്രം നല്‍കുക.
*തെളിവുണ്ടെങ്കില്‍ സൂക്ഷിക്കുക.*
രേഖകള്‍, ചിത്രങ്ങള്‍, വീഡിയോകള്‍, സന്ദേശങ്ങള്‍ തുടങ്ങിയ പ്രസക്തമായ തെളിവുകള്‍ ഉണ്ടെങ്കില്‍ അവ സുരക്ഷിതമായി സൂക്ഷിക്കുക.
*വ്യക്തിപരമായ തര്‍ക്കങ്ങള്‍ പരാതിയാക്കരുത്.*
വ്യക്തിവൈരാഗ്യത്തിനോ പ്രതികാരത്തിനോ വേണ്ടി പരാതി നല്‍കുന്നത് ഒഴിവാക്കുക. അഴിമതിയും ക്രമക്കേടുമാണ് പരാതിയുടെ വിഷയം.
*പ്രധാന വിവരങ്ങള്‍ മറച്ചുവെക്കരുത്.*
അന്വേഷണത്തിന് സഹായകരമായ വിവരങ്ങള്‍ ലഭ്യമാണെങ്കില്‍ അവ കൃത്യമായി പങ്കുവെക്കുക.
*വ്യാജപരാതികള്‍ ഒഴിവാക്കുക.*
സത്യസന്ധമായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം പരാതി നല്‍കുക.
*പരാതി നല്കിയാല് ക്ഷമയോടെ കാത്തിരിക്കാം.*
ഓരോ പരാതിക്കും അതിന്റെ സ്വഭാവമനുസരിച്ചുള്ള പരിശോധനയും നടപടിക്രമങ്ങളും ആവശ്യമാണ്.
*പരാതി ഒരു ഉത്തരവാദിത്വമാണ്.*
ഒരു പരാതി നല്‍കുന്നത് ഒരാളിനെതിരെ ആരോപണം ഉന്നയിക്കല്‍ മാത്രമല്ല – അത് അഴിമതിക്കെതിരായ നിങ്ങളുടെ ഒരു ഇടപെടലാണ്.
ഓര്‍ക്കുക!!! ഓരോ അനാവശ്യ പരാതിയും കൃത്യമായ പരാതികളുടെ വഴിമുടക്കിയാണ്. പരാതികള്‍ കൃത്യമായിരിക്കട്ടെ…
പ്രോജക്ട് സീറോ – അഴിമതി മുക്ത കേരളത്തിലേക്കുള്ള ജനകീയ മുന്നേറ്റം…
അഴിമതി കണ്ടാല്‍ മിണ്ടാതിരിക്കാതെ യഥാസമയം അറിയിക്കൂ…
☎️ ടോൾ ഫ്രീ – 1064, 8592900900
💬 വാട്സാപ്പ് – 9447789100
📧 ഇമെയിൽ – vig.vacb@kerala.gov.in
#keralavigilance



