Monday, May 4, 2026
Homeകേരളംആരോഗ്യ മന്ത്രിയുടെ എഫ്.ബി പേജിൽ അശ്ലീല കമന്റ്: അധ്യാപകന്​ സസ്​പെൻഷൻ

ആരോഗ്യ മന്ത്രിയുടെ എഫ്.ബി പേജിൽ അശ്ലീല കമന്റ്: അധ്യാപകന്​ സസ്​പെൻഷൻ

നടുവണ്ണൂർ: ആരോഗ്യമന്ത്രി വീണ ജോർജിന്റെ ഫേസ്ബുക്ക്​ പേജിൽ അശ്ലീല കമന്റിട്ട അധ്യാപകന് സസ്​പെൻഷൻ. കാവുന്തറ എ.യു.പി സ്കൂൾ അധ്യാപകൻ എം. സജുവിനെയാണ് സ്കൂൾ മാനേജർ മേലേടത്ത് ഉണ്ണി നായർ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് മാനേജർ എ.ഇ.ഒക്ക് കൈമാറും. സ്ത്രീത്വത്തെ അപമാനിച്ച അധ്യാപകനെതിരെ മഹിള അസോസിയേഷന്റെ നേതൃത്വത്തിൽ സ്കൂളിലേക്ക് മാർച്ച് നടത്തി. മാർച്ച് സ്കൂൾ ഗേറ്റിന് മുന്നിൽ പേരാമ്പ്ര പൊലീസ് ഇൻസ്പെക്ടർ എം.എ. സന്തോഷിന്റെ നേതൃത്വത്തിൽ തടഞ്ഞു. മഹിള അസോസിയേഷൻ ജില്ല പ്രസിഡന്റ് ഡി. ദീപ ഉദ്ഘാടനം ചെയ്തു. കെ.കെ. ഷൈമ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി കെ.കെ. ശോഭ, ശ്രീജ പുല്ലരിക്കൽ, കെ.എം. നിഷ, ബിന്ദു പുളിക്കൂൽ, പി.വി. ശാന്ത എന്നിവർ സംസാരിച്ചു. യശോദ തെങ്ങിട സ്വാഗതവും മാലതി നന്ദിയും പറഞ്ഞു.

– –

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com