Wednesday, April 29, 2026
Homeഇന്ത്യഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുടനീളം കനത്ത മഴ തുടരുന്നു

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുടനീളം കനത്ത മഴ തുടരുന്നു

ഉത്തരേന്ത്യയിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും കനത്ത മഴ തുടരുന്നു. അസമില്‍ പ്രളയക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 109 ആയി. ബിഹാറിലും, ഉത്തര്‍പ്രദേശിലും പ്രളയ സമാനമായ സാഹചര്യം തുടരുകയാണ്. ദില്ലിയിലും ഇടവിട്ട് ശക്തമായ മഴയാണ്. വടക്കുകിഴക്കല്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷമായതോടെ ജനജീവിതം ദുസ്സഹമാകുകയാണ്.ഉത്തര്‍പ്രദേശ്, ബീഹാര്‍, ആസ്സാം തുടങ്ങിയ സംസഥാനങ്ങളിലെ ഭൂരിഭാഗം ഗ്രാമങ്ങളും വെള്ളത്തിനടിയിലായി. ആസ്സാമില്‍ മാത്രം മരണസംഖ്യ 100 കടന്നു. ബ്രപ്മപുത്ര അടക്കമുള്ള പ്രധാനനദികളില്‍ ജലനിരപ്പ് അപകടനിലക്ക് മുകളില്‍ തുടരുന്നത് സംസ്ഥാനത്തെ വലക്കുന്നു. 169 ദുരിതാശ്വാസ ക്യാമ്പുകളിലായി 36000ലധികം ആളുകളെയാണ് മാറ്റിപ്പാര്‍പ്പിച്ചിട്ടുള്ളത്. 30000 ഹെക്ടറിലേറെ കൃഷിഭൂമി വെള്ളം കയറി് നശിച്ചു.

ഉത്തര്‍പ്രദേശില്‍ 22 ജില്ലകളിലായി 1500 ലധികം ഗ്രാമങ്ങളെയാണ് പ്രളയം ബാധിച്ചു. 54 ലധികം പേര്‍ യു പിയില്‍ മാത്രം മരണപ്പെട്ടു. ശക്തമായ ഇടിമിന്നലില്‍ 43 ലധികം ആളുകള്‍ക്കാണ് ജീവന്‍ പൊലിഞ്ഞത്. സംസ്ഥാനത്ത് മൊത്തം 16 എന്‍ ഡി ആര്‍ ആഫ് ടീമുകളെ വിന്യസിച്ചാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com