Thursday, August 27, 2026
Homeഇന്ത്യമുംബൈയിൽ മുൻ ഗോവ സബ് കളക്ടറും നിലവിൽ ഗൂഗിളിൽ ഐ ടി വിദഗ്ധനുമായ മലയാളി യുവാവിനെ...

മുംബൈയിൽ മുൻ ഗോവ സബ് കളക്ടറും നിലവിൽ ഗൂഗിളിൽ ഐ ടി വിദഗ്ധനുമായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

മുംബൈ :-മുംബൈയിൽ വിവാഹത്തിന് നാലു ദിവസം ബാക്കി നിൽക്കെ മുൻ ഗോവ സബ് കളക്ടറും നിലവിൽ ഗൂഗിളിൽ ഐ ടി വിദഗ്ധനുമായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഗൂഗിളിൽ ഹെഡ് ഓഫ് സ്ട്രാറ്റജിയും പെരുമ്പാവൂർ സ്വദേശിയുമായ വിജയ്​ വേലായുധന്റെ (33) മൃതദേഹമാണ് ഡോംബിവ്ലിയിലുള്ള ഫ്ലാറ്റിൽ കണ്ടെത്തിയത്. ബുധനാഴ്ചയാണ്​ സംഭവം.

ഐഎഎസ് ലഭിച്ച ശേഷം ഗോവയിൽ സബ് കളക്ടറായി സേവനമനുഷ്ഠിച്ച വിജയ്, പിന്നീട് ഈ പദവി ഉപേക്ഷിച്ചാണ് ഗൂഗിളില്‍ ചേർന്നത്. ഫെബ്രുവരി 2ന് ഞായറാഴ്ച വിവാഹം നടക്കാനിരിക്കെയാണ് ദാരുണസംഭവം. സഹപാഠിയായിരുന്ന പെൺകുട്ടിയെയാണ് വിവാഹം കഴിക്കാനിരുന്നത്.

ഗൂഗിളിന്റെ സിംഗപ്പൂർ ഓഫീസിൽ ഐ ടി വിദഗ്ധനായ വിജയ് വീട്ടിലിരുന്ന്​ ജോലിചെയ്യുകയായിരുന്നു. ഡോംബിവ്ലി വെസ്റ്റിൽ ചന്ദ്രഹാസ്​ സൊസൈറ്റിയിലാണ്​ താമസം. വാതിൽ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതിലിന് പുറത്ത് ഒരു കുറിപ്പ് എഴുതി വച്ചിരുന്നു. വാതിൽ തുറക്കരുതെന്നും താൻ ജീവനൊടുക്കുകയാണെന്നും പൊലീസിൽ വിവരമറിക്കണമെന്നുമായിരുന്നു കുറിപ്പിൽ എഴുതിയത്.

പെരുമ്പാവൂർ സ്വദേശിയായ വേലയുധന്റെയും ലതികയുടെയും ഏക മകനാണ് വിജയ്. മകന്റെ വിവാഹ ആവശ്യങ്ങൾക്കായി മാതാപിതാക്കൾ പുറത്തുപോയ നേരത്താണ്​ മരണം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ