നബിദിനം പ്രമാണിച്ച് യുഎഇയിൽ സെപ്റ്റംബർ അഞ്ച് വെള്ളിയാഴ്ചയായിരിക്കും അവധിയെന്ന് മാനവവിഭവ–സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. വാരാന്ത്യ അവധികളുമായി ചേർന്നു വരുന്നതിനാൽ മൂന്ന് ദിവസം തുടർച്ചയായി അവധി ലഭിക്കും.
പൊതു-സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് ഒരേ ദിവസങ്ങളിലാണ് അവധി. മാനവ വിഭവശേഷി, സ്വദേശി വൽക്കരണ മന്ത്രാലയയം ജീവനക്കാരുടെ അവധി സംബന്ധിച്ച് എല്ലാ മന്ത്രാലയങ്ങൾക്കും ഫെഡറൽ സ്ഥാപനങ്ങൾക്കും സർക്കുലർ അയച്ചു .
യുഎഇയിൽ മാസപ്പിറ ദർശിക്കാത്തതിനാൽ സഫർ മാസം പൂർത്തിയായ ശേഷം തിങ്കളാഴ്ചയാണ് രാജ്യത്ത് റബി അൽ അവ്വൽ മാസമാരംഭിച്ചത്. ഈ വർഷം സൗദിയും യുഎഇയും ഒരേ ദിവസം നബിദിനം ആഘോഷിക്കുന്നില്ല എന്ന പ്രത്യേകതയുമുണ്ട്. യുഎഇയെക്കാൾ ഒരു ദിവസം മുൻപാണ് സൗദി മാസപ്പിറവി കണ്ടത്.



