Friday, August 28, 2026
Homeഅമേരിക്കസമുദായ ശാക്തീകരണത്തിന് എസ്.എം.സി.സി. നേതൃത്വം നൽകണം : മാർ ജോയ് ആലപ്പാട്ട്

സമുദായ ശാക്തീകരണത്തിന് എസ്.എം.സി.സി. നേതൃത്വം നൽകണം : മാർ ജോയ് ആലപ്പാട്ട്

ഷോളി കുമ്പിളുവേലി

ഫിലഡൽഫിയ: അമേരിക്കയിലെ സീറോ മലബാർ വിശ്വാസികളുടെ ശാക്തീകരണത്തിന് സിറോ മലബാർ കത്തോലിക് കോൺഗ്രസ് (എസ്.എം.സി.സി) നേതൃത്വം നൽകണമെന്ന് രൂപത ബിഷപ്പ് മാർ ജോയ് ആലപ്പാട്ട്‌ ആഹ്വാനം ചെയ്തു. എസ്.എം.സി.സിയുടെ പുതിയ ദേശീയ സമിതിയുടെ പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മാർ ആലപ്പാട്ട്.

എസ്.എം.സി.സിയുടെ പ്രവർത്തങ്ങൾ രൂപതാ തലത്തിൽ കൂടുതൽ വ്യാപിപ്പിക്കണമെന്നും മാർ ജോയ് ആലപ്പാട്ട്‌ അഭ്യർഥിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിൻറെ ഉപയോഗം വർധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ, മനുഷ്യൻറെ തൊഴിൽ ,ധാർമ്മികത, അന്തസ് എന്നിവയിൽ ഇവ ചെലുത്തുന്ന സ്വാധീനത്തെപ്പറ്റി വിശ്വാസികളെ പ്രബുദ്ധരാക്കണമെന്നും, അതിനായി ലിയോ പതിനാലാമൻ മാർപ്പാപ്പയുടെ ആദ്യ ചാക്രിയ ലേഖനമായ “മാഗ്നിഫിക്ക ഹ്യുമാനിറ്റീസ്” വിശ്വാസികൾക്കിടയിൽ പഠനവിഷയമാക്കണമെന്നും മാർ ആലപ്പാട്ട്‌ ഉദ്‌ബോധിപ്പിച്ചു. പുതിയ ഭാരവാഹികൾ രൂപതാ അധ്യക്ഷൻ ബിഷപ്പ് മാർ ജോയ് ആലപ്പാട്ടിന് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു ഉത്തരവാദിത്വങ്ങൾ ഏറ്റെടുടുത്തു.

ഫിലാഡൽഫിയ സെയിന്റ് തോമസ് സീറോ മലബാർ ഫൊറോനാ ദേവാലയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ സ്.എം.സി.സി പ്രസിഡന്റ് ജോർജ് വി ജോർജ് അധ്യക്ഷത വഹിച്ചു. ഫിലാഡൽഫിയ ഫൊറോനാ ഇടവക വികാരി റവ. ഫാ.ജോർജ് ദാനവേലിൽ, സ്‌ഥാപക നേതാക്കളും മുൻ പ്രസിഡന്റുമ്മാരുമായ ഡോ. ജെയിംസ് കുറിച്ചി, ജോർജ് മാത്യു സി.പി.എ, എസ്.എം.സി.സി. ജനറൽ സെക്രട്ടറി ഷോളി കുമ്പിളുവേലി, ജോയിന്റ് സെക്രെട്ടറി ജോജോ കോട്ടൂർ, നാഷണൽ കമ്മിറ്റി അംഗങ്ങളായ ജോസ് തോമസ്, ഷൈജു കളത്തിൽ, റ്റീനോ തോമസ് റീജണൽ കോർഡിനറ്റർ റോഷിൻ പ്ലാമൂട്ടിൽ, ഫിലാഡൽഫിയ ചാപ്റ്റർ പ്രസിഡന്റ സജി സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.

തദവസരത്തിൽ നവീകരിച്ച എസ്.എം.സി.സി വെബ്സൈറ്റിൻറെ ഉദ്‌ഘാടനവും മാർ ജോയ് ആലപ്പാട്ട്‌ നിർവ്വഹിച്ചു.

വാർത്ത: ഷോളി കുമ്പിളുവേലി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ