Sunday, July 21, 2024
Homeഅമേരിക്ക🌺 ശുഭദിനം 🌺 -- 2024 | മെയ് 11 | ശനി

🌺 ശുഭദിനം 🌺 — 2024 | മെയ് 11 | ശനി

അർച്ചന കൃഷ്ണൻ

“വർഷങ്ങളെയൊന്നു മാറി നില്ക്കു
ഓർമ്മകളുടെ അസ്ഥിമാടമൊന്നു കണ്ടുകൊള്ളട്ടെ “

എം ടി വാസുദേവൻ നായർ

നമ്മുടെ ഒരു പുഞ്ചിരിക്ക്‌ ഈ ലോകത്തെ കുറച്ചെങ്കിലും വെളിച്ചമുള്ളതാക്കാൻ/ സാന്ത്വനം നൽകാൻ കഴിയുന്നുവെങ്കിൽ നാം എന്തിന്‌ ഇത്രയും ബലം പിടിച്ചിരിക്കണം. നമ്മുടെയൊരു നന്മക്ക്‌ ഈ ലോകത്തിൽ ഇത്രയേറെ വിലയുണ്ടെങ്കിൽ നാം എന്തിന്‌ അത്‌ ചെയ്യാതിരിക്കണം. ഈ ലോകത്തിന്റെ സന്തോഷവും ദുഖവും എല്ലാം നമ്മുടെ ഉള്ളിൽ തന്നെയാണുള്ളത്‌. നന്മയുടെ വഴിയാണ് ലക്ഷ്യമെങ്കിൽ നമ്മുടെ ചിന്തകളെ എപ്പോഴും ക്രിയാത്മകവും നന്മയുടെ സൗരഭ്യമുള്ളവയുമായി നാം മാറ്റണം. ആനന്ദമുള്ള മനസ്സ് ആത്മ വിശ്വാസത്തിന്റെയും ഊർജ്ജസ്വലതയുടെയും പ്രതീകമാണ്.

ഒരു വ്യക്തിയ്ക്ക് സന്തോഷകരമായത് സ്വീകരിയ്ക്കാനും, പകർന്നു നൽകാനും മനസ്സിന്റെ വാതിലുകളെപ്പോഴും തുറന്നുവെയ്ക്കാൻ കഴിയണം. ഒരു ചെറിയ പുഞ്ചിരി കൊണ്ടോ, സാന്ത്വനമൂറുന്ന ഒരു വാക്ക് കൊണ്ടോ ആനന്ദമാവുന്ന സുഗന്ധത്തെ വ്യാപിപ്പിയ്ക്കാൻ നമുക്ക് കഴിയും. അങ്ങിനെ ഓരോ വ്യക്തികളും ചിന്തിക്കുന്നത് വഴിയൊരു നല്ല സമൂഹത്തെ നമുക്ക് വാർത്തെടുക്കാൻ കഴിയും. അതുവഴി സന്തോഷവും സംതൃപ്തിയും സമാധാനവും നിറഞ്ഞ നല്ലൊരു ലോകം തന്നെ ഉണ്ടാകും.

തമ്മിൽ തല്ലാത്ത, പക പോക്കാത്ത, കുശുമ്പും ദേഷ്യവും, വിദ്വേഷവും ഒന്നും ഇല്ലാത്ത ഒരു ലോകം. ദൈവത്തിന്റെ ലോകം തന്നെ. ഇന്ന് കാണുന്ന ചിലരുടെ സ്വാർത്ഥ താല്പര്യങ്ങൾ വേണ്ടി ജാതി ചിന്തകളും അതുവഴിയുള്ള മുതലെടുപ്പും അതോടെ ഇല്ലാതാകും. അതിന് മാതൃകയാകാൻ ഇന്ന് നാം കാണുന്ന മനുഷ്യൻ എന്ന ചിന്തയിൽ നിന്ന് തന്നെയാകട്ടെ. നന്മ നിറഞ്ഞ മനസ്സുമായി ഓരോ മനുഷ്യനും മുന്നിട്ടിറങ്ങി യാൽ മാത്രം മതി. വ്യക്തികളിൽക്കൂടി മാത്രമേ സമൂഹവും, നാടും നന്നാവുകയുള്ളു.

സ്നേഹത്തോടെ.. സന്തോഷത്തോടെ.. എല്ലാവർക്കും ഹൃദയം നിറഞ്ഞ ശുഭദിനാശംസകൾ

അർച്ചന കൃഷ്ണൻ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments