Saturday, June 22, 2024
Homeസ്പെഷ്യൽഅക്ഷയതൃതീയ (ലഘു വിവരണം) ✍ ജിഷ ദിലീപ്, ഡൽഹി

അക്ഷയതൃതീയ (ലഘു വിവരണം) ✍ ജിഷ ദിലീപ്, ഡൽഹി

ജിഷ ദിലീപ്

വൈശാഖ് മാസത്തിലെ ചാന്ദ്രദിനത്തിൽ ഉത്സവമായി ആഘോഷിക്കപ്പെടുന്ന അക്ഷയതൃതീയയെ കുറിച്ചുള്ള ഒരു ലഘു വിവരണമാണ് ഇന്നത്തേത്.

ആക്തി അഥവാ പരശുരാമജയന്തി, അഖതീജ് എന്നും അറിയപ്പെടുന്ന അക്ഷയതൃതീയ ഇന്ത്യയിലെ മെമ്പാടുമുള്ള ഹിന്ദുക്കളും ജൈനരും ആഘോഷിക്കുന്ന ഏറ്റവും മഹത്തായ ആഘോഷങ്ങളിൽ ഒന്നാണ്.

പുതുതായി എന്തെങ്കിലും ആരംഭിക്കുന്നതിനുള്ള നല്ല ദിവസമായിട്ട് കണക്കാക്കപ്പെടുന്ന ഈ ദിവസത്തെ അക്ഷയ എന്ന വാക്കിന് സംസ്കൃതത്തിൽ “ഒരിക്കലും കുറയാത്തത്” എന്ന അർത്ഥമാണ്. ഭാഗ്യത്തിന്റെയും സമൃദ്ധിയുടെയും ഉത്സവമാണെന്ന് ഉള്ളതുകൊണ്ട് തന്നെ ഈ ദിനത്തിൽ ആളുകൾ സ്വർണ്ണം വെള്ളി തുടങ്ങിയ വിലയേറിയ ലോഹങ്ങൾ വാങ്ങുന്നു. കൂടാതെ ഇന്നേദിവസം ആചാരങ്ങൾ അനുഷ്ഠിക്കുന്നതോടൊപ്പം ദേവതകൾക്ക് പ്രാർത്ഥനകളും
അർപ്പിക്കുന്നു.

വസന്തോത്സവത്തെ അടയാളപ്പെടുത്തുന്ന അക്ഷയ ദിനത്തിൽ ജീവിത പുരോഗമന
സാഹചര്യത്തിൽ മൺമറഞ്ഞുപോയ പൂർവികരെ ബഹുമാനിക്കാനും ഓർക്കാനും ഉള്ള ഒരു ഓർമ്മപ്പെടുത്തൽ ആയിട്ട് കൂടി ആഘോഷിക്കുന്നു.

പരശുരാമജയന്തി
*******

മഹാവിഷ്ണുവിന്റെ ആറാമത്തെ അവതാരമായി കണക്കാക്കപ്പെടുന്ന മഹർഷി പരശുരാമജന്മദിനമായി പരശുരാമ ജയന്തി ആചരിക്കുന്നത്. രാമജമദഗ്ന്യ എന്നും അറിയപ്പെടുന്ന അദ്ദേഹം, ലോകത്തെ തിന്മയിൽ നിന്ന് ശുദ്ധീകരിക്കാനും ധർമ്മം സ്ഥാപിക്കാനുമാണ് ജനിച്ചത് എന്ന് പറയപ്പെടുന്നു. ഹരിയാന രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലൊക്കെ ഈ ദിനം പരശുരാമജയന്തി ആഘോഷിക്കുന്നു.

ബസവ ജയന്തി
******

മറ്റൊരു ഹിന്ദു ആഘോഷമായ ബസവ ജയന്തി ലിംഗായത്തുകൾ ബസവണ്ണയുടെ ജന്മദിനത്തോടനുബന്ധിച്ച് ആഘോഷിക്കുന്നു. ഒരു പുതിയ യുഗത്തിന്റെ തുടക്കമായി ബസവണ്ണയുടെ ജന്മദിനം കണക്കൊക്കപ്പെടുന്നതിനാൽ ഇതിനെ ബസവേശ്വര യുഗം അല്ലെങ്കിൽ ബസവണ്ണ യുഗം എന്ന് വിളിക്കുന്നു. ഇതെല്ലാം വരുന്നത് വൈശാഖമാസത്തിലെ മൂന്നാം ദിവസമായ അക്ഷയ ദിനത്തിൽ തന്നെയാണ്.

ജൈനമതത്തിലാകട്ടെ തീർത്ഥങ്കരനെ അനുസ്മരിക്കുന്ന ദിനമാണ് അക്ഷയതൃതീയ. ചില ജൈനമത വിശ്വാസികൾ ഈ ദിവസത്തെ വർഷീതമ എന്നും വിശേഷിപ്പിക്കുന്നു.

കൂടാതെ ഈ ദിനത്തിൽ വ്യാസമുനി ഗണപതിക്ക് മഹാഭാരതം പാരായണം ചെയ്തു കൊടുത്തിരുന്ന, ഈ ദിനമാണ് ഗംഗ ഭൂമിയിലേക്ക് ഇറങ്ങിവന്നു എന്ന മറ്റൊരു ഐതിഹ്യവും നിലനിൽക്കുന്നു.

പാഞ്ചാലിക്ക് അക്ഷയപാത്രം ലഭിച്ചത് ഈ ദിനത്തിൽ നടന്നതാണെന്നാണ് വിശ്വാസം. അന്ന് ആളുകൾ പുണ്യനദികളിൽ കുളിച്ചും, പൂജ നടത്തിയും ആചരിക്കുന്നതോടൊപ്പം വിശുദ്ധ ഗ്രന്ഥങ്ങളും വായിക്കുന്നു.

അക്ഷയതൃതീയ ദിനത്തിൽ ഏതെങ്കിലും തരത്തിലുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്താൽ പണവും ഐശ്വര്യവും വന്നുചേരുമെന്നുള്ളതിനാൽ സംഭാവനകളും മറ്റും ചെയ്യാൻ പലരും ഈ ദിനം തെരഞ്ഞെടുക്കാറുണ്ട്.

അക്ഷയതൃതീയ ദിവസത്തിൽ അന്നം, വിവിധ തരത്തിലുള്ള ഫലങ്ങൾ, ഗോക്കൾ, വസ്ത്രം സ്വർണ്ണം എന്നിവ പാവപ്പെട്ടവർക്കും അർഹരായവർക്കും ദാനം ചെയ്യാം.

ഈ ദിനത്തിൽ ചെയ്യുന്ന സത്കർമ്മങ്ങളുടെ ഫലം ക്ഷയിക്കില്ലെന്നാണ് വിശ്വാസം . അതിനാൽ മുനിമാർ ഈ തൃതീയയെ അക്ഷയതൃതീയ എന്ന് പ്രകീർത്തിക്കുന്നു.

ഉണക്കലരിയും നെല്ലും കൊണ്ട് ഭഗവാൻ മഹാ വിഷ്ണുവിനെ അക്ഷയതൃതീയ ദിനത്തിൽ പൂജിക്കുന്നതും, മഹാലക്ഷ്മിദേവി വരം നൽകി അനുഗ്രഹിക്കുന്ന ഈ ദിനത്തിൽ വീട്ടിൽ നിലവിളക്ക് കൊളുത്തി ലക്ഷ്മി സ്തുതികൾ ചൊല്ലുന്നതും വളരെ നല്ലതാണ്.

എല്ലാവർക്കും അക്ഷയ തൃതീയ ആശംസകൾ 🙏

ജിഷ ദിലീപ്✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments