Wednesday, May 13, 2026
Homeഅമേരിക്കകേരളത്തില്‍ സര്‍ക്കാര്‍ വൈകുന്നത് ഭരണ സ്തംഭനത്തിനിടയാക്കുമെന്ന് ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേല്‍

കേരളത്തില്‍ സര്‍ക്കാര്‍ വൈകുന്നത് ഭരണ സ്തംഭനത്തിനിടയാക്കുമെന്ന് ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേല്‍

ഹൂസ്റ്റണ്‍: നിയമസഭാ തിരഞ്ഞടുപ്പ് ഫലപ്രഖ്യാപനം വന്ന് ഒന്‍പത് ദിവസമായിട്ടും കേരളത്തില്‍ മുഖ്യമന്ത്രിയെ നിശ്ചയിക്കാതെ യു.ഡി.എഫ് മന്ത്രിസഭ ചുമതലയേല്‍ക്കാത്തത് ഭരണ സ്തംഭനത്തിന് കാരണമാകുമെന്നും അത്തരം അവസ്ഥയുണ്ടായാല്‍ അത് ജനവിധിയെ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്നും ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേല്‍ അഭിപ്രായപ്പെട്ടു. കേരളത്തോടൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് ഫലമറിഞ്ഞ തമിഴ്‌നാട്, ആസാം, ബംഗാള്‍ എന്നിവിടങ്ങളില്‍ സര്‍ക്കാരുകള്‍ രൂപീകരിച്ചു കഴിഞ്ഞു. പുതുച്ചേരിയില്‍ നാളെ സര്‍ക്കാര്‍ ചുമതലയേല്‍ക്കും. എന്നിട്ടും കേരളത്തില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കാത്തത് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കപ്പുറം ഭരണ നടപടികള്‍ അവതാളത്തിലാക്കുമെന്ന് ബേബി മണക്കുന്നേല്‍ പറഞ്ഞു.

പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കാത്തതിനാല്‍ ഗവണ്‍മെന്റ് സെക്രട്ടറിമാര്‍ക്ക് തീരുമാനങ്ങളെടുക്കാന്‍ സാധിക്കുന്നില്ല. വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം മന്ദഗതിയിലുമാണ്. സെക്രട്ടറിമാരും ഡയറക്ടര്‍മാരും അത്യാവശ്യം ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് നടത്തുന്നത്. സര്‍ക്കാര്‍ ചുമതലയേറ്റാല്‍ മാത്രമേ സെക്രട്ടേറിയറ്റ് പൂര്‍ണമായ അര്‍ത്ഥത്തില്‍ സജീവമാവുകയുള്ളൂ. കെയര്‍ ടേക്കര്‍ ഗവണ്‍മെന്റുണ്ടെങ്കിലും സര്‍ക്കാരിന്റെ അനുമതി ആവശ്യമുള്ള തീരുമാനങ്ങളെടുക്കാന്‍ ഉദ്യോഗസ്ഥര്‍ മടിക്കുന്നു. ഉന്നത ഉദ്യാഗസ്ഥര്‍ പലരും അവധിയിലായത് പ്രതിസന്ധി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. അതേസമയം, പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികളില്‍ നടപയിയെടുക്കാന്‍ ഉദ്യോഗസ്ഥര്‍ മുതിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ പൊതുജനങ്ങളെ പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കുന്നതാണ്. മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതില്‍ അമേരിക്കന്‍ മലയാളികള്‍ക്ക് വലിയ അതൃപ്തിയും ആശങ്കയുണ്ട്. ജനങ്ങള്‍ ഒരു മാറ്റം ആഗ്രഹിച്ചതിനാലാണ് വോട്ടര്‍മാര്‍ മിന്നുന്ന വിജയം യു.ഡി.എഫിന് സമ്മാനിച്ചത്. അതിന്റെ ഗൗരവം ഉള്‍ക്കൊണ്ട് എത്രയു വേഗം സര്‍ക്കാര്‍ രൂപീകരിക്കേണ്ടതാണെന്നും അല്ലെങ്കില്‍ വിജയത്തിന്റെ തിളക്കം നഷ്ടപ്പെടുമെന്നും ബേബി മണക്കുന്നേല്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com