Thursday, August 27, 2026
Homeഅമേരിക്കആനുകാലിക ചിന്തകൾ - 8 ✍ തയ്യാറാക്കിയത്: നിർമല അമ്പാട്ട്

ആനുകാലിക ചിന്തകൾ – 8 ✍ തയ്യാറാക്കിയത്: നിർമല അമ്പാട്ട്

സ്ത്രീകളുടെ ബസ്സിലെ സൗജന്യയാത്ര വളരെ ഉപകാരപ്രദമായി. സർക്കാർ നടപ്പാക്കിയ ഏറ്റവും നല്ല പരിപാടികളിൽ ഒന്നാണിത്. സ്ത്രീ എന്നാൽ സഹനങ്ങളുടെ തീക്കടലാണ്. അവൾക്ക് ജീവിതത്തിൽ കടമകളേയുള്ളു. ഒരു സ്ത്രീക്ക് എന്തൊക്കെ കാര്യങ്ങൾ ചെയ്ത് തീർത്ത് വേണം വീട്ടിൽ നിന്നിറങ്ങാൻ. ഓടി വന്ന് കയറാൻ അവൾക്കായി ഒരു ബസ്സ്. അതും സൗജന്യം. ബസ്സ് യാത്രയിൽ സ്ത്രീകൾക്ക് കിട്ടുന്ന ഈ സൗജന്യം അവൾക്ക് ഒരു വലിയ ഗിഫ്റ്റാണ്. നാളേക്ക് കരുതി വെക്കാനുള്ള മുതൽ.

അടുക്കളയിലെ ബഡ്ജറ്റിൽ ഒതുങ്ങാത്ത കാര്യങ്ങൾ പൂർത്തിയാക്കാൻ പലവീട്ടമ്മമാർക്കും അവരുട സ്വകാര്യ സമ്പാദ്യമാണ് സാധാരണ ഉപകരിക്കാറ് പതിവ്. ഇത്തരം അവസരങ്ങളിലാണ് സ്ത്രീകൾക്കായി ചെറിയൊരു സമ്പാദ്യം സൗജന്യ യാത്രയിലൂടെ നേടാനാവുന്നത്. ജോലിക്കാരായ സ്ത്രീകളും കൂലി വേലക്കാരായ സ്ത്രീകളും ഇനി മുതൽ സൗജന്യ യാത്രയിലൂടെ ലാഭിക്കുന്ന ഈ പണം ഒന്ന് ചേർത്ത് വെച്ച് നോക്കൂ. എന്തൊരു സുഖമാണ് അല്ലേ ?

ഞങ്ങൾക്കും തരണം ഫ്രീ ടിക്കറ്റ് എന്ന് പറഞ്ഞ് പുരുഷന്മാർ വാശി പിടിക്കുന്നതിൽ അർത്ഥമില്ല. പുരുഷന്മാരേ നിങ്ങളുടെ നല്ല പാതികളാണ് ഈ സൗജന്യം അനുഭവിക്കുന്നത് എന്നോർത്താൽ മതി. സ്ത്രീ പുരുഷന് അന്യയല്ല. സ്ത്രീകൾക്ക് സർക്കാരിൽ നിന്ന് കിട്ടുന്ന ഏത് സൗജന്യവും നിങ്ങൾ സന്തോഷത്തോടെ കാണുക. കയ്യിൽ പൈസയുണ്ടെങ്കിൽ നിർലോഭം ചില വഴിക്കുന്നവനാണ് പുരുഷൻ. അവന്റെ വിഷമാവസ്ഥയിൽ തന്റെ കയ്യിലുള്ള കൊച്ചു സമ്പാദ്യം പ്രിയപ്പെട്ടവന്കൊടുത്ത് സായൂജ്യമടയുന്നവളണ് സ്ത്രീ. അവൾക്ക് കിട്ടുന്ന ഈ സൗജന്യം എത്തുന്നത് നിങ്ങളുടെ വീട്ടിലേക്കാണ്. എല്ലാം നല്ലതിനാണെന്ന് നമുക്ക് ആശ്വസിക്കാം.

നിർമല അമ്പാട്ട്✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ