കേരളത്തിൻ്റെ ദേശീയോൽസവമാണ് ഓണം. പണ്ടു കേരളം ഭരിച്ചിരുന്നതു മഹാബലിയാണ്. അന്നു ജനങ്ങൾ സന്തോഷത്തോടും സമത്വത്തോടെയും ജീവിച്ചു. എങ്കിലും സ്വർഗ്ഗം കീഴടക്കാൻ ശ്രമിച്ചു. ഈ അഹങ്കാരം ഇല്ലാതാക്കാൻ വിഷ്ണു ദേവൻ വാമനൻെറ രൂപത്തിൽ വന്നു തപസ്സിനായി മൂന്നടി സ്ഥലം ചോദിച്ചു. കൊടുക്കാമെന്നു സമ്മതിച്ചു.
പെട്ടെന്നു വാമനൻ വിശ്വരൂപം പ്രാപിച്ചു. ആകാശവും ഭൂമിയും രണ്ടടിയിൽ അളന്നു. മൂന്നാമത്തെ അടിക്കായി മഹാബലി തൻ്റെ തല തന്നെ സമർപ്പിച്ചു.
വർഷത്തിലൊരിക്കൽ പഴയ പ്രജകളെ കാണാൻ കേരളത്തിൽ വരാൻ പോകുന്നഅനുവാദം കൊടുത്തതിനുശേഷം വാമനനെ ചവിട്ടിയെങ്കിലും പാതാളത്തിലെത്തിക്കാതെ സുതലത്തിലെ ചക്രവർത്തിയാക്കി. കൊല്ലത്തിൽ ഒരു തവണ കേരളത്തിലേക്കുള്ള ആ വരവിനെ സ ന്തോഷത്തോടെ വരവേൽക്കുന്നതാണ് ഓണം.
പൂക്കളം, ഓണസദ്യ, ഓണക്കളികൾ , വള്ളംകളി എന്നിവ ഓണാഘോഷത്തിൻ്റെ ഭാഗങ്ങളാണ് .
സ്നേഹവും സമത്വവും പങ്കുവെക്കലുമാണ് ഓണം നല്കുന്ന വലിയ സന്ദേശം.
ഭൂമിയിലെ നാലു കോടിയോളം വരൂന്ന കേരളീയരെ ഒന്നിപ്പിക്കുന്ന ഒരു കഥയാണിത്.
കേരളത്തിലെ എറണാകുളത്തിനടുത്തുള്ള തൃക്കാക്കര ക്ഷേത്രത്തിൽ വെച്ചാണ് ഈ ചവിട്ടിത്താഴ്ത്തൽ നടന്നെന്നാണ് വിശ്വാസം.
വാമനനേയും മഹാബലിയെയും ഒരേ സമയം ബഹുമാനിക്കുന്ന വിചിത്ര വിശേഷമുള്ള ഒരു കഥയാണിത് .
ജാതിമതമില്ലാതെ, എല്ലാവരും സ്നേഹത്തോടും സന്തോഷത്തോടേയും ഒത്തുകൂടുന്നതാണ് ഓണത്തിൻ്റെ സവിശേഷത. കേരളത്തിലെ വാമന കഥയും ഹൈന്ദവപുരാണത്തിലെ കഥയും തമ്മിൽ വ്യത്യാസമുണ്ട്.
കേരള വാമനൻ ചവിട്ടുന്നതു എറണാകുളത്തിനടുത്തുള്ള തൃക്കാക്കര ക്ഷേത്രത്തിൽ വെച്ചാണ്. പുരാണ വാമനൻ ഗുജറാത്തിലെ നർമ്മദ നദീതീരത്തു നിന്ന്.
കേരളീയരെ തൃപ്തിപ്പെടുത്തി അവരെയെല്ലാം മാവേലിയുടെ ഓലക്കുടയുടെ ചുവട്ടിലേക്ക് ആനയിക്കുന്നു.
ഓണാംശകൾ!!



