നവകേരള യാത്രക്കിടെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്മാര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ എസ്‌ഐടി ഹൈക്കോടതിയില്‍. ആലപ്പുഴ സെഷന്‍സ് കോടതി പ്രതികള്‍ക് അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദ് ചെയ്യണമെന്നാണ് ആവശ്യം. വസ്തുതുകള്‍ പരിശോധിക്കാതെയാണ് ജാമ്യം അനുവദിച്ചത്. കേസ് അന്വേഷണം പ്രാഥമിക ഘട്ടത്തില്‍ നില്‍ക്കേ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത് കേസിന്റെ മുന്നോട്ട് പോക്കിനെ ബാധിക്കും. മര്‍ദിക്കാന്‍ ഉപയോഗിച്ച ലാത്തി കണ്ടെത്തണമെന്നും അപീലില്‍ എസ്‌ഐടി വ്യക്തമാക്കി. അപീല്‍ ഉടന്‍ ഹൈക്കോാടതി പരിഗണിക്കും.
കേസില്‍ കഴിഞ്ഞ ദിവസം ഗണ്‍മാന്‍മാരെ ചോദ്യം ചെയ്തിരുന്നു. പ്രത്യേക അന്വേഷണ സംഘം തലവന്‍ എ.പി. ഷൗക്കത്തലി, അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു കെ. പൗലോസ് എന്നിവരുടെ നേതൃത്വത്തിലാണ് നടപടികള്‍ പുരോഗമിക്കുന്നത്. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിരുന്നുവെങ്കിലും മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ ഒരു ലക്ഷം രൂപയുടെ ബോണ്ടിലും രണ്ട് ആള്‍ ജാമ്യത്തിലും ഇവരെ വിട്ടയക്കേണ്ടി വരുമെന്നതിനാല്‍ ഇവരെ അറസ്റ്റ് ചെയ്യാതിരിക്കുകയാണ് എസ്‌ഐടി ചെയ്തത്.
അഞ്ച് പ്രതികള്‍ക്കും ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. വധശ്രമം നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജഡ്ജി ഹണി എം വര്‍ഗീസ് മുന്‍കൂര്‍ ജാമ്യം നല്‍കിയത്. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍ അനില്‍ കല്ലിയൂര്‍, സന്ദീപ് എസ്, വിപിന്‍, അരുണ്‍, ഷൈജു എന്നിവര്‍ക്കാണ് മുന്‍കൂര്‍ ജാമ്യം ലഭിച്ചത്. ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസാണ് അഞ്ച് പ്രതികള്‍ക്കും മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഐപിസി 308 നിലനില്‍ക്കില്ലെന്ന് കോടതി അറിയിച്ചിരുന്നു



