Sunday, June 14, 2026
Homeകേരളംആശങ്കയേറുന്നു: സംസ്ഥാനം പകർച്ചവ്യാധി ഭീഷണിയിൽ, ഇന്നലെ ചികിത്സ തേടിയത് 13,025 പേർ

ആശങ്കയേറുന്നു: സംസ്ഥാനം പകർച്ചവ്യാധി ഭീഷണിയിൽ, ഇന്നലെ ചികിത്സ തേടിയത് 13,025 പേർ

പകർച്ചവ്യാധി ഭീഷണിയിൽ സംസ്ഥാനം. പകർച്ചപ്പനി ബാധിച്ച് 13,025 പേർ ഇന്നലെ ആശുപത്രികളിൽ ചികിത്സ തേടി. ഇന്നലെ മാത്രം നാലുപേർക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. ഒരു ഡെങ്കിപ്പനി മരണവും ഒരു എലിപ്പനി മരണവും ഇന്നലെ റിപ്പോർട്ട് ചെയ്തു.ഇന്നലെ 134 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ഷിഗെല്ല വ്യാപനത്തിൻ്റെ കണക്കുകളും ആശങ്കയുളവാക്കുന്നതാണ്. ഈ മാസം 38 പേർക്കാണ് ഇതുവരെ സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് ഇന്നലെ ഷിഗെല്ല നാലുപേർക്ക് സ്ഥിരീകരിച്ചു. മലപ്പുറം 2, കോഴിക്കോട് 1, വയനാട്-1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്. 6 മാസത്തിനുള്ളിൽ ഷിഗല്ല മൂലം 2 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇന്നലെ 11 പേർക്ക് എലിപ്പനിയും 3 പേർക്ക് മലേറിയയും സ്ഥിരീകരിച്ചു. മലപ്പുറത്ത് പകർച്ചപ്പനി ബാധിച്ച് 2495 പേര് ആശുപത്രികളിൽ ചികിത്സ തേടിയെത്തിയത്. ബുധനാഴ്ച ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 72 പേർക്ക്, എലിപ്പനി 13 പേർക്ക്, മലേറിയ നാല് പേർക്ക്, ഷിഗല്ല ഏഴുപേർക്ക്. ചൊവ്വാഴ്ച 10 പേർക്ക് ഷിഗെല്ലയും സ്ഥിരീകരിച്ചിരുന്നു.

അതേസമയം കോഴിക്കോട് നിപ സ്ഥിരീകരിച്ച 43കാരൻ്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഐസൊലേഷൻ വാർഡിൽ വെൻ്റിലേറ്ററിലാണ് രോഗി ചികിത്സയിലുള്ളത്. രോഗിയുടെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് ഇന്നലെ പുറത്തുവിട്ടിരുന്നു. മേയ് 30 മുതൽ 10 വരെ രോഗിയുടെ സഞ്ചാരപാത പുറത്തുവിട്ടത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com