Thursday, August 27, 2026
Homeകേരളംകൊച്ചിയിൽ 12കാരനെ ക്രൂരമായി മർദിച്ച യൂട്യൂബർ അമ്മയും കൂട്ടുകാരനും അറസ്റ്റിൽ

കൊച്ചിയിൽ 12കാരനെ ക്രൂരമായി മർദിച്ച യൂട്യൂബർ അമ്മയും കൂട്ടുകാരനും അറസ്റ്റിൽ

യൂട്യൂബറും സിവിൽ സപ്ലൈസ് ജീവനക്കാരിയുമായ അമ്മയും യുട്യൂബറായ സുഹൃത്തുമാണ് അറസ്റ്റിലായത്. കൊച്ചി എളമക്കരയിൽ നിന്നും വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്ത ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. കോടതി ഇവരെ റിമാൻഡ് ചെയ്തു. സിവിൽ സപ്ലൈസ് വകുപ്പിൽ റേഷനിങ് ഇൻസ്പെക്ടറും യൂട്യൂബറും സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുമായ അമ്മയാണ് ഒന്നാം പ്രതി. ഒരു പ്രമുഖ യൂട്യൂബ് ചാനലിൽ അവതാരകയുമാണ് ഇവർ.

ഇവരുടെ സുഹൃത്തും യൂട്യൂബറുമായ തിരുവനന്തപുരം വാമനപുരം സ്വദേശി സിദ്ധാർഥ് രാജീവാണ് (24) കൂട്ടുപ്രതി. നവംബർ 12-ന് രാത്രി 12 മുതൽ 13-ന് പുലർച്ചെ 8.30-വരെയുള്ള സമയത്താണ് മർദനം നടന്നത്.

രാത്രി അമ്മയുടെ മുറിയിൽ കിടക്കാൻ എത്തിയ കുട്ടിയോട് മറ്റൊരു മുറിയിൽ പോയി കിടക്കാൻ ഇരുവരും ആവശ്യപ്പെട്ടെങ്കിലും കുട്ടി സമ്മതിച്ചില്ല. ഇതോടെ സിദ്ധാർഥ് കുട്ടിയുടെ ഇടതു കൈയിൽപിടിച്ച് തിരിക്കുകയും തടഞ്ഞു നിർത്തി കഴുത്തിനു പിടിച്ച് ഞെക്കിക്കൊണ്ട് ഭിത്തിയോട് ചേർത്തുനിർത്തി തല ടോയ്ലറ്റിന്റെ വാതിലിൽ ഇടിപ്പിക്കുകയും ചെയ്തു. നിലത്തു വീണ കുട്ടിയെ സംരക്ഷിക്കാൻ അമ്മ ശ്രമിച്ചില്ലെന്ന് എഫ്ഐ ആറിൽ പറയുന്നു. അമ്മ കുട്ടിയുടെ നെഞ്ചിൽ മാന്തുകയും ചെയ്തു.

ബിഎൻഎസ് 115 (2), 3 (5), 126 (2) വകുപ്പുകളും ജൂവനൈൽ ജസ്റ്റിസ് വകുപ്പുകളും പ്രതികൾക്കെതിരേ ചുമത്തിയിട്ടുണ്ട്. ഭർത്താവുമായി ബന്ധം വേർപിരിഞ്ഞ യുവതിയും വിദ്യാർഥിയായ മകനും എളമക്കരയ്ക്കു സമീപത്തെ ഫ്ലാറ്റിലാണ് താമസം.
സംഭവമറിഞ്ഞ് എത്തിയ കുട്ടിയുടെ പിതാവാണ് കുട്ടിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ആശുപത്രി അധികൃതരാണ് പോലീസിൽ അറിയിച്ചത്. നിലവിൽ പിതാവിന്റെ സംരക്ഷണത്തിലാണ് കുട്ടി. ആശുപത്രിയിൽ നിന്ന് വിവരം ലഭിച്ചതായും തുടർന്ന് എളമക്കര പോലീസ് സ്റ്റേഷനിൽ നിന്നുള്ള ഒരു സംഘം ആശുപത്രിയിലെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതായും പോലീസ് പറഞ്ഞു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ