Friday, August 28, 2026
Homeകേരളംനെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയിൽ ഗുരുതരാവസ്ഥയില്‍ ആയിരുന്ന യുവതി മരിച്ചു.

നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയിൽ ഗുരുതരാവസ്ഥയില്‍ ആയിരുന്ന യുവതി മരിച്ചു.

നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയിൽ ഗുരുതരാവസ്ഥയില്‍ ആയിരുന്ന യുവതി മരിച്ചു. കാട്ടാക്കട സ്വദേശി കൃഷ്ണ തങ്കപ്പനാണ്(28) മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഭർത്താവ് ശരത്തിന്റെ പരാതിയില്‍ യുവതിയെ ചികിത്സിച്ച ഡോക്ടർ വിനുവിനെതിരെ പൊലീസ് കേസെടുത്തു.

കിഡ്നി സ്റ്റോണ്‍ ചികിത്സയ്‌ക്കായി കഴിഞ്ഞ 15-നാണ് നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയില്‍ കൃഷ്ണയെ പ്രവേശിപ്പിച്ചത്. വയറുവേദനയ്‌ക്ക് ചികിത്സ തേടിയെത്തിയ കൃഷ്ണയ്‌ക്ക് അലർജി പരിശോധനയില്ലാതെ കുത്തിവെപ്പെടുക്കുകയായിരുന്നു.

പിന്നാലെ ശ്വാസതടസം അനുഭവപ്പെടുകയും ശരീരത്തിന് നിറവ്യത്യാസം ഉണ്ടാവുകയും ചെയ്തു. തൈക്കാട് ആശുപത്രിയില്‍ കിഡ്‌നി സ്റ്റോണ്‍ ഉണ്ടെന്ന് കണ്ടെത്തിയതോടെയായിരുന്നു നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുത്തിവെപ്പെടുത്തതിന് പിന്നാലെ യുവതി അബോധാവസ്ഥയിലായതോടെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ആറ് ദിവസമായി തീവ്ര വിഭാഗത്തിൽ ആയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ