പുതുമയും, വ്യത്യസ്ഥതയും, അവതരണത്തിലെ ഭംഗിയുമാണ് ഒരു ‘. വിജയത്തെ ഏറെ സഹായിക്കുന്നത്.
അത്തരത്തിൽ ഏറെ പുതുമയും വ്യത്യസ്ഥതയും പുലർത്തുന്ന ഒരു ചിത്രമാണ് ഗു.
മണിയൻ പിള്ള രാജു പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മണിയൻ പിള്ള രാജു നിർമ്മിക്കുന്ന ഈ ചിത്രം നവാഗതനായ മനു രാധാകൃഷ്ണൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു.
താരപ്പൊലിമയേക്കാളും കഥക്ക് ഏറെ പ്രാധാന്യം നൽകിയാണ് ഈ ചിത്രത്തിൻ്റെ അവതരണം.
എന്നാൽ കഥക്കന യോജ്യമായി ജനപ്രിയരായ അഭിനേതാക്കളുടെ സാന്നിദ്ധ്യവും ഈ ചിത്രത്തിനുണ്ട്.
കുട്ടികൾക്ക് പ്രാധാന്യം നൽകി ഒരു സൂപ്പർനാച്വറർ, ഹൊറർ ചിത്രമെന്ന് ഈ ചിത്രത്തെ വിഗേഷിപ്പിക്കാം.
ഗു എന്ന പേരു തന്നെ ഗുളികൻ്റെ ചുരുക്കപ്പേരാണ്
കുട്ടികളും, കുടുംബങ്ങളും ഏറ്റെടുത്ത മാളികപ്പുറം എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ദേവ ന ന്ദയാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
അമാനുഷികത നിറഞ്ഞ ഒരു തറവാട്ടിലേക്ക് ഒരവധിക്കാലം ആഘോഷിക്കാനാണ് മിന്ന എന്ന പെൺകുട്ടി മാതാപിതാക്കൾക്കൊപ്പം
എത്തുന്നത്.
കഴിഞ്ഞ ഇരുപത്തിയഞ്ച്
വർഷങ്ങളായി മുടങ്ങി കിടന്നിരുന്ന തെയ്യം ഇക്കുറി നടത്തുകയെന്ന ഒരു ലക്ഷ്യം കൂടി ഈ യാത്രയുടെ പിന്നിലുണ്ടായിരുന്നു. ബന്ധു ജനങ്ങൾ ഏറെയുള്ള ഈ തറവാട്ടിൽ സമപ്രായക്കാരായ കുട്ടികൾ ഉണ്ടായിരുന്നത് മിന്നക്ക് ഏറെ സന്തോഷത്തിന്നു കാരണമായി.
വിശാലമായ പുരയിടംചുറ്റിക്കാങ്ങാനും കളിക്കാനുമൊക്കെ ഏറെ സ്ഥലവും, കൂട്ടുകാരും സന്തോഷകരമായ ഇവരുടെ ഈ നിമിഷങ്ങൾക്ക് അധികം ആയുസ്സുണ്ടായില്ല. ഇവിടെ കുട്ടികളെത്തേടി ഭയപ്പെടുത്തുന്ന വാർത്തകളാണ് എത്തിക്കൊണ്ടിരുന്നത്.
ഗുളികൻ, പ്രേതം, യക്ഷി, തെക്കേ ചൊവ്വാ, അങ്ങനെ ഒരു രീതിയുടെ അന്തരീക്ഷമായിരുന്നു എങ്ങും.
പിന്നിട് അരങ്ങേറുന്ന സംഭവങ്ങളാണ് ഹൊറർ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്നത്.
കുട്ടികൾക്കും ഒരുപോലെ ആസ്വദിക്കാവുന്ന രീതിയിലുള്ള ഒരു ക്ളീൻ എൻ്റർടൈനർ ആയിട്ടാണ് ഈ ചിത്രമെന്ന് സംവിധായകൻ മന്നു രാധാകൃഷ്ണൻ പട്ടാമ്പിയിലെ ലൊക്കേഷനിൽ വച്ചു പറഞ്ഞു.
മിന്നയെ ദേവാനന്ദ അവതരിപ്പിക്കുന്നു
മിന്നയുടെ അച്ഛനായി നായക കഥാപാത്രത്തെ സൈജു ക്കുറുപ്പും അവതരിപ്പിക്കുന്നു ‘.
: നിരഞ്ച് മണിയൻ പിള്ള രാജു, അശ്വതി മനോഹരൻ, മണിയൻ പിള്ള രാജു
കുഞ്ചൻ, നന്ദിനിഗോപാലകൃഷ്ണൻ, ലയാ സിംസൺ, ദേവേന്ദ്രനാഥ് ശങ്കരനാരായണൻ, വിജയ് നെല്ലീസ്, ഗൗരി ഉണ്ണിമായാ, അനീന ആഞ്ചലാ, ഗോപികാ റാണി എന്നിവരും ബാലതാരങ്ങളായ ആൽവിൻ, മുകുന്ദ്, പ്രയാൻ പ്രജേഷ്, ആദ്യാഅമിത്, അഭിജിത് രഞ്ജിത്ത്. പ്രധാന വേഷത്തിെല ഭിനയിക്കുന്നു.
ഗാനങ്ങൾ: ബിനോയ്കൃഷ്ണൻ.
സംഗീതം. ജോനാഥൻ ബ്രൂസ്,
ഛായാഗ്ഹണം – ചന്ദ്രകാന്ത് മാധവൻ.
എഡിറ്റിംഗ് – വിനയൻ. മേക്കപ്പ് – പ്രദീപ് രംഗൻ കോസ്റ്റ്യം -ഡിസൈൻ –ദിവ്യാ ജോബി – കലാസംവിധാനം – ത്യാഗു .
പ്രൊഡക്ഷൻ മാനേജർ – കുര്യൻ ജോസഫ് പ്രൊഡക്ഷൻ എക്സിക്കുട്ടിവ് -ഹരി കാട്ടാക്കട:
പ്രൊഡക്ഷൻ കൺട്രോളർ- മുരുകൻ.എസ്. മെയ് പതിനേഴിന്
ഫിയോക് റിലീസ് ഈ ചിത്രം പ്രദർശനത്തിനെത്തി
ക്കുന്നു.
വാഴൂർ ജോസ്.
ഫോട്ടോ – രാഹുൽ രാജ്.ആർ.