Sunday, May 19, 2024
Homeകേരളംവീണ്ടും മുകളിലേക്ക്; സ്വർണവില കുതിക്കുന്നു, ആശങ്കയിൽ ഉപഭോക്താക്കൾ.

വീണ്ടും മുകളിലേക്ക്; സ്വർണവില കുതിക്കുന്നു, ആശങ്കയിൽ ഉപഭോക്താക്കൾ.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഉയർന്നു. ഇന്ന് പവന് 240 രൂപ വർദ്ധിച്ചു. ഇതോടെ സ്വർണവില വീണ്ടും 53000 കടന്നു. ശനിയാഴ്ച മുതൽ സ്വർണവില ഉയരുകയാണ്. നാല് ദിവസംകൊണ്ട് 480 രൂപ കൂടിയിട്ടുണ്ട്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 53080 രൂപയാണ്

മെയ് ഒന്നിന് സ്വർണവില കുത്തനെ കുറഞ്ഞിരുന്നു. 800 രൂപയാണ് കുറഞ്ഞത്. മേയ് 4 മുതൽ വില ഉയർന്നു. അതെ പ്രവണതയാണ് ഇന്നും വിപണിയിൽ തുടരുന്നത്. വില ഉയരുന്നത് വിവാഹ വിപണിക്കടക്കം സ്വർണാഭരണ ഉപഭോക്താക്കൾക്ക് തിരിച്ചടിയാണ്.
ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 30 രൂപ ഉയർന്ന് 6635 രൂപയായി. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 20 രൂപ വർധിച്ച് 5520 രൂപയായി. വെള്ളിയുടെ വിലയും ഉയർന്നു.

ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപ വർദ്ധിച്ചു. വിപണി വില 88 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments