Thursday, February 12, 2026
Homeകേരളംവിദ്വേഷ പ്രചാരണം നടത്തിയ ചെകുത്താൻ എന്ന യൂട്യൂബർക്കെതിരെ പോലീസ് കേസെടുത്തു

വിദ്വേഷ പ്രചാരണം നടത്തിയ ചെകുത്താൻ എന്ന യൂട്യൂബർക്കെതിരെ പോലീസ് കേസെടുത്തു

തിരുവല്ല –വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ലെഫ്റ്റനന്റ് കേണൽ മോഹൻലാലിലും, ഇന്ത്യൻ ആർമിക്കുമെതിരെ വിദ്വേഷ പ്രചാരണം നടത്തിയ ചെകുത്താൻ എന്ന യൂട്യൂബർക്കെതിരെ കേസെടുത്തു. സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായ ചെകുത്താൻ എന്ന പേജ് കൈകാര്യം ചെയ്യുന്ന തിരുവല്ല സ്വദേശിക്കെതിരെ തിരുവല്ല പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.

ചെകുത്താൻ എന്ന എഫ്ബി പേജിലൂടെ വയനാട്ടിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ഇന്ത്യൻ ആർമിയ്ക്കും നടൻ മോഹൻലാലിനും എതിരെ എഫ്ബി പേജിൽ നടത്തിയ വിവാദ പരാമർശം ആണ് കേസിന് ഇടയാക്കിയത്. കേസെടുത്തതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയി. ഇയാൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായി തിരുവല്ല എസ്എച്ച്ഒ ബികെ സുനിൽ കൃഷ്ണൻ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com