Friday, May 1, 2026
Homeകേരളംവയനാട് ഉരുൾ പൊട്ടൽ ദുരന്തത്തിൽ കാണാതായവർക്ക്‌ വേണ്ടി തിരച്ചിൽ നടത്താൻ മുങ്ങൽ വിദഗ്ദ്ധരുടെ സേവനം വേണമെന്ന്...

വയനാട് ഉരുൾ പൊട്ടൽ ദുരന്തത്തിൽ കാണാതായവർക്ക്‌ വേണ്ടി തിരച്ചിൽ നടത്താൻ മുങ്ങൽ വിദഗ്ദ്ധരുടെ സേവനം വേണമെന്ന് പോലീസ്

വയനാട്: വയനാട് ഉരുൾ പൊട്ടൽ ദുരന്തത്തിൽ കാണാതായവരെ കണ്ടെത്തുന്നതിൻ്റെ ഭാഗമായി പുഴയിൽ തിരച്ചിലിന്റെ ഭാഗമായി മുങ്ങൽ വിദഗ്ദരുടെ സഹായം തേടുന്നു. ഇരവഴിഞ്ഞി പുഴ, ചാലിയാർ എന്നിവിടങ്ങളിൽ വയനാട് ദുരന്തത്തിൽപ്പെട്ടവരെ കണ്ടെത്താനാണ് ശ്രമം. രണ്ടു ദിവസം മുക്കം, കോടഞ്ചേരി, തിരുവമ്പാടി പോലീസ് സ്റ്റേഷൻ പരിധികളിൽ പുഴയിൽ പൊലീസ് തിരച്ചിൽ നടത്തും. ഇതിനായി മുങ്ങൽ വിദഗ്ദരുടെ സഹായം തേടി പൊലീസാണ് രംഗത്ത് വന്നത്. ഇതിന് തയ്യാറുള്ളവർ മേൽപ്പറഞ്ഞ പോലീസ് സ്റ്റേഷനുകളിൽ റിപ്പോർട്ട് ചെയ്യുകയോ താമരശ്ശേരി ഡി.വൈ.എസ്.പി പി പ്രമോദുമായി ഫോണിൽ (നമ്പർ – 9497990122) ബന്ധപ്പെടുകയോ ചെയ്യണം.

ആവശ്യമായ സഹായങ്ങൾ പോലീസ് നൽകും. അതിനിടെ ചാലിയാറിലെ മൃതദേഹങ്ങൾ കണ്ടെത്താൻ എളമരം കടവിൽ തെരച്ചിൽ തുടങ്ങിയിട്ടുണ്ട്. വാഴക്കാട് പൊലീസിൻ്റെയും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിലാണ് തെരച്ചിൽ നടക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com