Tuesday, August 25, 2026
Homeകേരളംസംസ്ഥാനത്ത് നാളെ ഓൺലൈൻ ടാക്സി ഡ്രൈവർമാർ പണിമുടക്കും

സംസ്ഥാനത്ത് നാളെ ഓൺലൈൻ ടാക്സി ഡ്രൈവർമാർ പണിമുടക്കും

തിരുവനന്തപുരം : യുബർ അടക്കമുള്ള വൻകിട കുത്തക കമ്പനികളുടെ തൊഴിൽ ചൂഷണത്തിനെതിരെയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ യൂണിയനുകൾ സംയുക്തമായാണ് പണിമുടക്ക് നടത്തുക.

കൊച്ചിയിൽ പ്രത്യക്ഷ സമരത്തിലേക്ക് യൂണിയനുകൾ പോകും.നാളെ സ്വകാര്യ ഓൺലൈൻ ടാക്സി ഡ്രൈവര്മാരെ തടയാനും തീരുമാനം ആയിട്ടുണ്ട്. കൂടാതെ സിഐടിയു, എഐടിയുസി തുടങ്ങിയ യൂണിയനുകൾ സമരത്തിന് പിന്തുണ നൽകും.

അതേസമയം, നേരത്തെ പ്രഖ്യാപിച്ച ഈ സമരം ഏറ്റവും കൂടുതൽ ബാധിക്കുക കൊച്ചി നഗരത്തെ തന്നെയായിരിക്കും. നാളെ രാവിലെ പത്ത് മണിയോടുകൂടി ഓൺലൈൻ ടാക്സി ഡ്രൈവർമാർ എറണാകുളം കളക്ടറേറ്റിലേക്ക് പ്രത്യക്ഷ സമരം നയിക്കും. കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലെ ഡ്രൈവർമാരും സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ