പാലക്കാട്: വിരമിച്ച സർക്കാർ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി 20 ലക്ഷം രൂപ തട്ടിയെടുത്ത വടക്കഞ്ചേരി സ്വദേശിനിയായ പ്രിൻസി (46) യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഒറ്റപ്പാലം ലാൻഡ് ട്രിബ്യൂണൽ ഓഫീസിലെ ജീവനക്കാരനായ വ്യക്തിയിൽ നിന്ന് പല ഘട്ടങ്ങളിലായി മൊബൈൽ ഫോണുകളും തുണിത്തരങ്ങളും ഉൾപ്പെടെ 20 ലക്ഷം രൂപ അപഹരിച്ചതായി പരാതി. സൗഹൃദത്തിലൂടെ പണവും മൊബൈലും ആദ്യം കൈക്കലാക്കുകയും പിന്നീട് ഭീഷണിപ്പെടുത്തി കൂടുതൽ പണം തട്ടുകയുമായിരുന്നു. ഇരകളുടെ കൂട്ടത്തിൽ കൂടുതൽ സർക്കാർ ഉദ്യോഗസ്ഥർ ഉണ്ടെന്നും സംശയമുണ്ട്.



