തിരുവനന്തപുരം സൗത്ത് പോസ്റ്റൽ ഡിവിഷനിലെ ഡാക് അദാലത്ത് 2026 മാർച്ച് 18ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം സൗത്ത് പോസ്റ്റൽ സൂപ്രണ്ട് ഓഫീസിൽ വെച്ച് നടക്കും.
തിരുവനന്തപുരം സൗത്ത് പോസ്റ്റൽ ഡിവിഷനിലെ തപാൽ ഓഫീസുകൾ നൽകുന്ന സേവനങ്ങളെ സംബന്ധിച്ച് എന്തെങ്കിലും പരാതികളുണ്ടെങ്കിൽ പ്രസ്തുത പരാതികൾ ഫോൺ നമ്പർ സഹിതം മാർച്ച് പത്തിനോ അതിന് മുമ്പോ കിട്ടത്തക്ക വിധത്തിൽ സൂപ്രണ്ട്, തിരുവനന്തപുരം സൗത്ത് പോസ്റ്റൽ ഡിവിഷൻ, ഫോർട്ട് പി ഒ 695023 എന്ന വിലാസത്തിൽ അയക്കാവുന്നതാണെന്ന് സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസസ് ഷീബ ജെ അറിയിച്ചു.
പരാതികൾ അടങ്ങിയ കവറിന് മുകളിൽ ഡാക് അദാലത്ത് എന്ന് എഴുതണം. പരാതികൾ dotpuramsouth.kl@indiapost.gov.in അല്ലെങ്കിൽ sptvsouth.keralapost[at]gmail[dot]com ഇമെയിൽ വിലാസത്തിലും അയക്കാവുന്നതാണ്.



