Sunday, August 2, 2026
Homeകേരളംഗുരുവായൂരിൽ തീവ്രമഴ, രൂക്ഷമായ വെള്ള ക്കെട്ട് , രണ്ട് കാറുകൾ ഒഴുകി പോയി.

ഗുരുവായൂരിൽ തീവ്രമഴ, രൂക്ഷമായ വെള്ള ക്കെട്ട് , രണ്ട് കാറുകൾ ഒഴുകി പോയി.

ഗുരുവായൂർ : ഗുരുവായൂർ മേഖലയിൽ അതിരൂക്ഷമായ വെള്ളക്കെട്ട്. നൂറോളം കടകളിലും നിരവധി വീടുകളിലും വെള്ളം കയറി. നെന്മിനിയിൽ രണ്ടു കാറുകൾ ഒഴുക്കിൽ പെട്ടു രാവിലെ 10 മണിയോടെയാണ് മേഖലയില്‍ മഴ ശക്തമായത്. തൈക്കാട് തിരിവില്‍ അമ്പതോളം കടകളിലാണ് വെള്ളം കയറിയത്. പച്ചക്കറികളും പഴവര്ഗിങ്ങളും ഒലിച്ചുപോയി. മമ്മിയൂര്‍ കൈരളി ജംഗ്ഷന്‍, പഞ്ചാര മുക്ക്, താമരയൂര്‍ ആനത്താവളം റോഡ് എന്നിവിടങ്ങളിലെ കടകളിലും വെള്ളം കയറി.

കാരക്കാട് വെള്ളം പൊങ്ങിയതിനെ തുടര്ന്ന് വീടിനുള്ളില്‍ കുടുങ്ങിയവരെ ഫയര്ഫോ്ഴ്‌സ് എത്തിയാണ് രക്ഷപ്പെടുത്തിയത്. കൈരളി ജംഗ്ഷനിലെ ഫയര്ഫോഴ്‌സ് ഓഫീസിലും വെള്ളം കയറി. തൈക്കാട് തിരിവില്‍ ശക്തമായ വെള്ളക്കെട്ടിനെ തുടര്ന്ന് തൃശ്ശൂര്‍ ഗുരുവായൂര്‍ പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. മമ്മിയൂര്‍ ക്ഷേത്രത്തിനു മുന്നിലൂടെയുള്ള റോഡ്, മമ്മിയൂര്‍ കാട്ടുപാടം റോഡ്, ചാമുണ്ഡേശ്വരി റോഡ് മാവിന്ചു‍വട് കോട്ടപ്പടി റോഡ് എന്നിവിടങ്ങളിലും വെള്ളം ഉയര്ന്ന്തിനെ തുടര്ന്ന് ഗതാഗതം നിരോധിച്ചു. കാറുകളും ഇരുചക്ര വാഹനങ്ങളും വെള്ളം കയറി കേടായി. നിരവധി മതിലുകള്‍ നിലംപൊത്തി. മരക്കൊമ്പുകള്‍ ഒടിഞ്ഞുവീണ് വൈദ്യുതി വിതരണവും തടസ്സപ്പെട്ടു.

. ചൊവ്വല്ലൂർ പടിയിൽ വെള്ളക്കെട്ടിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്ന് കുറുക്കുവഴി തേടിയ രണ്ട് കാറുകളാണ് വെള്ളത്തിൽ ഒലിച്ചു പോയത്‌. നെന്മിനി . പോസ്റ്റ് ഓഫീസിന് സമീപമുള്ള റോഡിലൂടെ വരുന്നതിനിടെ കടവള്ളി തോട്ടിലേക്ക് ഒഴുകുകയായിരുന്നു. ഒരു കാറിൽ തൈക്കാട് സ്വദേശിയും കുടുംബവുമാണ് ഉണ്ടായിരുന്നത്. കാർ നിയന്ത്രണം വിട്ട് ഒഴുകാൻ തുടങ്ങിയതോടെ കുട്ടികൾ അടക്കമുള്ളവർ ഇറങ്ങി രക്ഷപ്പെട്ടു. ഈ കാർ പിന്നീട് ഫയർഫോഴ്സ‌് എത്തി കെട്ടിവലിച്ച് കരക്കെത്തിക്കുകയായിരുന്നു. ചാവക്കാട് സ്വദേശിയുടെ കാറാണ് കരക്ക് കയറ്റാൻ കഴിയാതെ തോട്ടിൽ മുങ്ങി കിടക്കുന്നത്

ശക്തമായ കാറ്റിലും മഴയിലുംതൊഴിയൂരിൽ തെങ്ങ് കടപുഴകി വീണ് വീട് ഭാഗികമായി തകർന്നു. തൊഴിയൂർ ആയിരംകണ്ണി ഉന്നതിയിൽ ചട്ടിക്കൽ ഷിബുവിന്റെ ഓടിട്ട വീടാണ് തകർന്നത്. പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. അയൽവാസി തൂമാട്ട് അമ്മിണിയുടെ വീട്ടുപറമ്പിലെ തെങ്ങാണ് കാറ്റിൽ മുറിഞ്ഞ് ഷിബുവിന്റെ വീടിന് മുകളിലേക്ക് വീണത്. അപകടത്തിൽ അമ്മിണിയുടെ സ്ലാബ് മതിലും തകർന്നു. തെങ്ങ് വീണ് തകർന്ന ഓടുകളും തേങ്ങകളും വീടിനുള്ളിലേക്ക് പതിച്ചു. ശബ്ദം കേട്ട് വീട്ടുകാർ ഉറക്കമുണർന്ന് പുറത്തേക്ക് ഓടിയതിനാൽ വലിയ ദുരന്തം ഒഴിവായി. വീടിന്റെ മേൽക്കൂര ഭാഗികമായി തകർന്നിട്ടുണ്ട്. തെങ്ങ് വൈദ്യുതി
ലൈനിലേക്ക് പതിച്ചതിനെ തുടർന്ന് രണ്ട് വൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞുവീണു. ഇതോടെ പ്രദേശത്ത് വൈദ്യുതി വിതരണം തടസ്സപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ