Monday, March 9, 2026
Homeകേരളംഇപ്പ ശരിയാക്കി തരാൻ എപ്പോഴും പറ്റി എന്ന് വരില്ല, ബ്രിട്ടന്റെ ഫൈറ്റർ ജെറ്റിനെ 'റാഞ്ചി' എംവിഡിയും.

ഇപ്പ ശരിയാക്കി തരാൻ എപ്പോഴും പറ്റി എന്ന് വരില്ല, ബ്രിട്ടന്റെ ഫൈറ്റർ ജെറ്റിനെ ‘റാഞ്ചി’ എംവിഡിയും.

യന്ത്രത്തകരാറിനെത്തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ നിർത്തിയിട്ടിരിക്കുന്ന ബ്രിട്ടീഷ് യുദ്ധവിമാനമായ എഫ് 35 മാധ്യമങ്ങളിൽ നിറസാന്നിധ്യമായിരുന്നു. ഇംഗ്ലണ്ടിൽ നിന്നടക്കം വിദഗ്ധരെത്തി പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും യുദ്ധമുഖത്തെ വീരന് ജീവൻ വയ്പ്പിക്കാൻ സാധിച്ചിട്ടില്ല. ബ്രിട്ടിഷ്-അമേരിക്കൻ സാങ്കേതിക വിദഗ്ധരടങ്ങുന്ന സംഘം വിമാനത്തിന്റെ കേടുപാട് പരിഹരിക്കാനുള്ള ശ്രമം തുടരുന്നുണ്ടെങ്കിലും മടക്കയാത്ര ഇന്നും അനിശ്ചിതത്വത്തിലാണ്.

തിരുവനന്തപുരത്ത് പെട്ടുപോയ യുദ്ധവിമാനത്തെ കേരള ടൂറിസം വകുപ്പ് മുതലെടുത്ത് പരസ്യം ഒരുക്കിയതായിരുന്നു കഴിഞ്ഞ ദിവസം ശ്രദ്ധിക്കപ്പെട്ടതെങ്കിൽ ഇന്ന് മോട്ടോർ വാഹന വകുപ്പും ഈ യുദ്ധവിമാനത്തെ ഒരു ബോധവത്കരണ ആയുധമാക്കിയിരിക്കുകയാണ്. വാഹനങ്ങൾ കൃത്യമായി പരിപാലിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച ബോധവത്കരണത്തിനാണ് ബ്രിട്ടീഷ് യുദ്ധവിമാനമായ എഫ് 35-നെ കേരളാ മോട്ടോർ വാഹന വകുപ്പ് ഉപയോഗിച്ചിരിക്കുന്നത്.

എഫ് 35 യുദ്ധവിമാനം മൈൻഡ് ഫുൾ ഡ്രൈവിങ്ങിന്റെയും സ്മാർട്ട് മെയിന്റനെൻസിന്റേയും പാഠങ്ങളാണ് തരുന്നതെന്നാണ് എംവിഡി അഭിപ്രായപ്പെടുന്നത്. വാഹനമോടിക്കുമ്പോൾ പൂർണമായും മാനസുറപ്പിച്ച് അവബോധത്തോടെ ഇരിക്കേണ്ടതിന്റെ പ്രാധാന്യവും തകരാറിലായ വാഹനത്തിന് നൽകേണ്ട പരിഗണനയുടെയും പാഠമാണ് എഫ് 35 യുദ്ധവിമാനത്തിന്റെ പൈലറ്റും ടീമും നൽകിയിരിക്കുന്നതെന്നാണ് മോട്ടോർ വാഹന വകുപ്പ് ആമുഖമായി പറഞ്ഞിരിക്കുന്നത്.

എംവിഡിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം.

.എഫ് 35 മൈൻഡ് ഫുൾ ഡ്രൈവിംഗിൻ്റേയും സ്മാർട്ട് മെയ്ൻറനൻസിൻ്റേയും പാഠങ്ങളാണ് തരുന്നത്. വാഹനമോടിക്കുമ്പോൾ പൂർണ്ണമായി ഉള്ളിടത്ത് തന്നെ മനസ്സ് ഉറപ്പിച്ച് അവബോധത്തോടെ ഇരിക്കേണ്ടതിൻ്റെ പ്രാധാന്യവും തകരാറിലായ വാഹനത്തിന് നൽകേണ്ട മികച്ച പരിഗണനയും നമ്മെ പഠിപ്പിക്കുകയാണ് എഫ് 35 ഫൈറ്റർ പൈലറ്റും ടീമും ചെയ്തത്.

മൈൻഡ്ഫുൾ ഡ്രൈവിംഗ് പരിശീലിക്കാം.

1. ശാന്തമായും ശ്രദ്ധ കേന്ദ്രീകരിച്ചും ഇരിക്കുക: ശ്രദ്ധാശൈഥില്യങ്ങൾ ഒഴിവാക്കുക, നിങ്ങളുടെ കണ്ണുകൾ റോഡിൽ തന്നെ ആയിരിക്കുക, ശാന്തമായ പെരുമാറ്റം നിലനിർത്തുക.

2. നിങ്ങളുടെ ചുറ്റുപാടുകളെക്കുറിച്ച് ബോധവാനായിരിക്കുക: അപകടസാധ്യതകൾ മുൻകൂട്ടി കാണുന്നതിന് റോഡ്, കാലാവസ്ഥ, മറ്റ് വാഹനങ്ങൾ എന്നിവയിൽ ശ്രദ്ധ പുലർത്തുക.

3. പ്രതീക്ഷിക്കുകയും പ്രതികരിക്കുകയും ചെയ്യുക: മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളോട് പ്രതികരിക്കാൻ ജാഗ്രത പുലർത്തുകയും തയ്യാറാകുകയും ചെയ്യുക.

4. സുരക്ഷയ്ക്കും ഉത്തരവാദിത്തത്തിനും മുൻഗണന നൽകുക: നിങ്ങളുടെയും മറ്റുള്ളവരുടെയും സുരക്ഷയ്ക്ക് മുൻഗണന നൽകുക.

5. ഈ നിമിഷത്തിൽ ശ്രദ്ധിക്കുക: മൾട്ടിടാസ്‌ക്കിംഗ് ഒഴിവാക്കി ഇപ്പോഴത്തെ നിമിഷത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.

ആകസ്മികമായ യാന്ത്രിക തകരാറുകളിൽ നിയന്ത്രണം പൂർണ്ണമായി നഷ്ടപ്പെട്ട് വലിയ അപകടങ്ങൾക്ക് ഇടയാക്കാതെ വാഹനങ്ങളെ നിയന്ത്രണ വിധേയമാക്കി നിർത്താൻ മൈൻഡ് ഫുൾ ഡ്രൈവിംഗ് കൊണ്ടേ സാധ്യമാകൂ.

തകരാറിലായ വാഹനത്തിന് മികച്ച റിപ്പേർ നൽകി സാങ്കേതിക മികവ് പരിശോധിച്ച് ഉറപ്പിച്ച് മാത്രം വീണ്ടും ഉപയോഗിക്കുന്നത് ഉത്തമമായ സുരക്ഷാ സംസ്കാരമാണ്.

ശ്രദ്ധാപൂർവ്വമായ ഡ്രൈവിംഗ് സമ്പ്രദായങ്ങൾ സ്വീകരിച്ചുകൊണ്ട് നമുക്ക് ബഹുമാനിക്കാം ഇത്തരം ശീലങ്ങൾ ഉള്ളവരെ. നമുക്കൊരുമിച്ച്, നമ്മുടെ റോഡുകൾ സുരക്ഷിതവും എല്ലാവർക്കും ആസ്വാദ്യകരവുമാക്കാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com