Thursday, August 27, 2026
Homeകേരളംകണ്ണൂരിൽ മതപഠന ക്ലാസിന് പോയ 16-കാരിയെ സ്വർണ്ണമോതിരം നൽകി പീഡിപ്പിച്ചു; മദ്രസാ അധ്യാപകന് 187 വർഷം...

കണ്ണൂരിൽ മതപഠന ക്ലാസിന് പോയ 16-കാരിയെ സ്വർണ്ണമോതിരം നൽകി പീഡിപ്പിച്ചു; മദ്രസാ അധ്യാപകന് 187 വർഷം തടവ് വിധിച്ച് കോടതി.

കണ്ണൂർ: മതപഠന ക്ലാസിന് പോയ വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ മദ്രസാ അധ്യാപകന് 187 വർഷം തടവുശിക്ഷ വിധിച്ച് കോടതി. പതിനാറുകാരിയെ പീഡിപ്പിച്ച മദ്രസാ അധ്യാപകനാണ് കോടതി തടവും, 9 ലക്ഷം രൂപ പിഴയും വിധിച്ചത്.

കണ്ണൂർ പഴയങ്ങാടിയിലാണ് കേസിന്നാസ്പദമായ സംഭവം. ആലക്കോട് സ്വദേശി മുഹമ്മദ് റാഫിയാണ് പ്രതി. 2020 മുതൽ 2021 വരെ ഒരു വർഷം റാഫി പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്നാണ് കേസ്.

സ്വർണ്ണ മോതിരം നൽകി വശത്താക്കിയായിരുന്നു പീഡനം. തളിപ്പറമ്പ് അതിവേഗ പോക്സോ കോടതിയാണ് വിധിച്ചത്. അതേസമയം, മുഹമ്മദ് റാഫി മുൻപും പോക്സോ കേസിൽ പ്രതിയായിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ