തിരുവനന്തപുരം പൂജപ്പുരയിൽ പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രത്തിൽ കെൽട്രോണിന്റെ സഹകരണത്തോടെ ആരംഭിയ്ക്കുന്ന കമ്പ്യൂട്ടർ കോഴ്‌സുകളിലേക്ക് യോഗ്യരായ ഭിന്നശേഷിക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
ഒരു വർഷം ദൈർഘ്യമുള്ള ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (അടിസ്ഥാന യോഗ്യത പ്ലസ്ടു), ആറു മാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ വേർഡ് പ്രൊസ്സസിംഗ് & ഡാറ്റാ എൻട്രി (അടിസ്ഥാന യോഗ്യത എസ്.എസ്.എൽ.സി) എന്നീ കോഴ്‌സുകളിലാണ് പ്രവേശനം. 15നും 30നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. താമസസൗകര്യം ലഭ്യമല്ല. അഡ്മിഷൻ ലഭിയ്ക്കുന്നതിന് ഇന്റർവ്യൂ/ സ്‌ക്രീനിംഗ് ടെസ്റ്റ് പാസാകണം.
അപേക്ഷാഫോം തിരുവനന്തപുരം പൂജപ്പുരയിലുള്ള ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലനകേന്ദ്രത്തിലും സാമൂഹ്യനീതി വകുപ്പിന്റെ വെബ് സൈറ്റിലും (sjd.kerala.gov.in) ലഭ്യമാണ്.
നിശ്ചിത ഫോമിലോ വെള്ള പേപ്പറിലോ തയ്യാറാക്കിയ അപേക്ഷകൾ ബയോഡേറ്റ ഉൾപ്പെടെ മാർച്ച് 17 ന് മുൻപായി സൂപ്പർവൈസർ, ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രം, പൂജപ്പുര, തിരുവനന്തപുരം 695012 എന്ന മേൽ വിലാസത്തിലോ, vtctvm3618@gmail.com എന്ന ഇ മെയിലിലോ ലഭ്യമാക്കണം. കൂടുതൽവിവരങ്ങൾക്ക്: 0471-2343618, 8714619990.



