സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വില 1,20,080 രൂപ. ഒരു ഗ്രാം സ്വർണത്തിന് 15,010 രൂപയാണ് നിരക്ക്.
1,20,240 രൂപ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്നലെ വ്യാപാരം നടന്നത്. ഇന്നലെ ഒരു ഗ്രാം സ്വർണത്തിൻ്റെ വില 15,030 രൂപയായിരുന്നു. അന്താരാഷ്‌ട്ര വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് വരും ദിവസങ്ങളിലും സ്വർണവിലയിൽ വ്യതിയാനങ്ങൾ തുടരാൻ സാധ്യതയുണ്ട്.
ഈ വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ, ജനുവരി 29ന് രേഖപ്പെടുത്തിയത് 1,31,160 രൂപയാണ് സ്വർണവിലയിലെ എക്കാലത്തെയും വലിയ റെക്കോർഡ്. കഴിഞ്ഞ വർഷം ഡിസംബർ 23നാണ് സംസ്ഥാനത്ത് ആദ്യമായി സ്വർണവില ഒരു ലക്ഷം രൂപ കടന്നത്.



