പലസ്തീൻ: പ്രശസ്ത ചിത്രകാരൻ സ്ലിമാൻ മസ്നൂർ അന്തരിച്ചു. 79 വയസായിരുന്നു. കുടുംബം തന്നെയാണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ മരണവിവരം അറിയിച്ചത്. കിഴക്കൻ ജറുസലേമിലെ അൽ-മകാസ്സെഡ് ആശുപത്രിയിൽ അന്ത്യം. മരണകാരണം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല, പക്ഷേ കലാകാരൻ ഗുരുതരാവസ്ഥയിലാണെന്ന് മൻസൂറിൻ്റെ കുടുംബം നേരത്തെ പങ്കുവെച്ചിരുന്നു.
സമകാലിക പലസ്തീൻ കലയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ ഒരാളായിരുന്നു മസ്‌നൂർ. ഫലസ്തീൻ പ്രതിരോധത്തിൻ്റെയും പോരാട്ടത്തിൻ്റെയും പ്രതീകങ്ങൾ തൻ്റെ ചിത്രങ്ങളിലൂടെ എടുത്തുകാണിച്ചു. ശിൽപി, എഴുത്തുകാരൻ, കാർട്ടൂണിസ്റ്റ് തുടങ്ങിയ മേഖലകളിലും പ്രശസ്തനായിരുന്നു മസ്‌നൂർ. 1947-ൽ അധിനിവേശ വെസ്റ്റ് ബാങ്കിലെ രാമല്ലയ്ക്കടുത്തുള്ള ബിർസിറ്റ് പട്ടണത്തിലാണ് അദ്ദേഹത്തിൻ്റെ ജനനം.
മസ്നൂറിൻ്റെ ഏറ്റവും അറിയപ്പെടുന്ന ചിത്രം 1973-ൽ പുറത്തിറങ്ങിയ “ദി ക്യാമൽ ഓഫ് ഹാർഡ്ഷിപ്പ്സ്” എന്ന പെയിൻ്റിംഗാണ്. ജറുസലേം നഗരത്തെ ചുമക്കുന്ന ഒരു വൃദ്ധനായ പലസ്തീൻ മനുഷ്യനെയാണ് അദ്ദേഹം ഈ ചിത്രത്തിലൂടെ ലോകത്തിന് കാണിച്ചുകൊടുത്തത്.



