Wednesday, May 22, 2024
HomeKerala🌹 ചിന്താ പ്രഭാതം 🌹 2024 | മാർച്ച് 10 | ഞായർ ✍ബേബി മാത്യു...

🌹 ചിന്താ പ്രഭാതം 🌹 2024 | മാർച്ച് 10 | ഞായർ ✍ബേബി മാത്യു അടിമാലി

ബേബി മാത്യു അടിമാലി

പക്വത അത് കൗമാരവും യൗവ്വനവും തമ്മിലുള്ള വിത്യാസമല്ല.
അറിവിൽ നിന്നും തിരിച്ചറിവിലേക്കുള്ള ദൂരമാണത്.
ആവശ്യമുള്ള പ്രശ്നവും ആവശ്യമില്ലാത്ത പ്രശ്നവും തമ്മിൽ തിരിച്ചറിയാനുള്ള കഴിവാണ് പക്വതയുടെ ഒരു പ്രധാന ലക്ഷണം.

സ്വന്തം ജീവിതം എത്ര സങ്കീർണ്ണമാണെന്ന് തിരിച്ചറിവുണ്ടെങ്കിലും മറ്റുള്ളവരുടെ ജീവിതത്തെ വളരെ ലളിതമായി വിലയിരുത്തുന്നത് പക്വതയില്ലായ്മയുടെ ലക്ഷണമാണ്.

പ്രായമായിട്ടും മനസ്സിൽ സ്വയം പക്വത ഇല്ലെന്നുള്ള തോന്നൽ എപ്പോൾ മനസ്സിൽ പൊട്ടി മുളക്കുന്നുവൊ അപ്പോൾ മുതൽ നമ്മളിൽ
പക്വതയാർജ്ജിച്ചു തുടങ്ങിയതായി കണക്കാക്കാം.

പക്വത എന്നത് സംസാരത്തിലും പെരുമാറ്റത്തിലു മാത്രം പോരാ പ്രവൃത്തിയിൽ കൂടി വേണം. അതാണ് ശരിക്കും പക്വതവന്നൊരാൾ. എന്തിൻ്റെ പേരിലായാലും മറ്റൊരാളെ വേദനിപ്പിക്കാൻ വേണ്ടി കളിയാക്കുന്നവർക്ക് പക്വതയുണ്ട് എന്നുപറയുന്നതിൽ അർത്ഥമില്ല.

പക്വതക്ക് മറ്റെന്തിനേക്കാളും സ്ഥാനമുണ്ട് നമ്മുടെ ജീവിതത്തിൽ ..
പ്രായത്തോടൊപ്പം തന്നെ പക്വതയും വളർത്തിയെടുത്തില്ലെങ്കിൽ നാം കെട്ടിപ്പൊക്കി യെന്ന് അഹങ്കരിച്ച തൊക്കെ അകം പൊള്ളയായി പൊട്ടിത്തെറിക്കും.

ഒത്തിരി ഇഷ്ടത്തോടെ…..🙏

🌷 ശുഭ ദിനാശംസകൾ🌷

ബേബി മാത്യു
അടിമാലി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments