Thursday, July 10, 2025
Homeഇന്ത്യകൊൽക്കത്ത കൊലപാതകം: സ്വമേധയാ കേസെടുത്ത സുപ്രീംകോടതി ഇന്ന് വിഷയം പരിഗണിക്കും

കൊൽക്കത്ത കൊലപാതകം: സ്വമേധയാ കേസെടുത്ത സുപ്രീംകോടതി ഇന്ന് വിഷയം പരിഗണിക്കും

കൊൽക്കത്ത കൊലപാതകത്തില്‍ സ്വമേധയാ കേസെടുത്ത സുപ്രീംകോടതി ഇന്ന് വിഷയം പരിഗണിക്കും. രണ്ട് അഭിഭാഷകൾ നൽകിയ പരാതിയിലാണ് സുപ്രീംകോടതി കേസെടുത്തത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് കേസ് പരിഗണിക്കും. വനിതാ ഡോക്ടർ ക്രൂരമായി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ അസ്വഭാവിക മരണത്തിനാണ് കൊൽക്കത്ത പോലീസ് ആദ്യം കേസെടുത്തത്.

മാത്രമല്ല, ഇരയുടെ മാതാപിതാക്കളോട് ആശുപത്രി അധികൃതർ ആദ്യം പറഞ്ഞത് മകൾ ആത്മഹത്യ ചെയ്തു എന്നായിരുന്നു. കൊലപാതത്തിനുശേഷം രാജിവച്ച പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെ കൊൽക്കത്ത നാഷണൽ മെഡിക്കൽ കോളേജിൽ പുതിയ നിയമനം ഉടൻ നൽകിയ മമതാ സർക്കാരിൻ്റെ ഉത്തരവും വിവാദമായിട്ടുണ്ട്. ഇവയെല്ലാം സുപ്രീംകോടതി വിശദമായി പരിശോധിച്ചേക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ