Wednesday, October 9, 2024
Homeഇന്ത്യജമ്മു കശ്മീരിൽ ഭൂചലനം; രണ്ടു തവണയായി ബാരമുള്ള മേഖലയില്‍ കുലുക്കം അനുഭവപ്പെട്ടു.

ജമ്മു കശ്മീരിൽ ഭൂചലനം; രണ്ടു തവണയായി ബാരമുള്ള മേഖലയില്‍ കുലുക്കം അനുഭവപ്പെട്ടു.

ദില്ലി: ജമ്മു കശ്മീരില്‍ രണ്ടു തവണയായി നേരിയ ഭൂചലനം. ജമ്മു കശ്മീരിലെ ബാരമുള്ള മേഖലയിലാണ് ഇന്ന് രാവിലെ ഭൂമികുലുക്കമുണ്ടായത്. രണ്ടു തവണയായി ഭൂമി കുലുക്കം അനുഭവപ്പെട്ടു. ഇന്ന് രാവിലെ 6.45നും 6.52നുമാണ് കുലുക്കം അനുഭവപ്പെട്ടത്.

റിക്ടര്‍ സ്കെയിലിൽ ആദ്യത്തെ ഭൂമി കുലുക്കത്തിന്‍റെ തീവ്രത 4.9 ആണ് രേഖപ്പെടുത്തിയത്. രണ്ടാമത്തേതിൽ 4.8 തീവ്രതയും രേഖപ്പെടുത്തി. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കനത്ത നാശനഷ്ടവും ഉണ്ടായിട്ടില്ലെന്നാണ് വിവരം. നേരിയ ഭൂചലനമാണെന്നും ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments