Saturday, July 18, 2026
Homeഇന്ത്യഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെയാക്കാൻ കേന്ദ്ര സർക്കാർ ആലോചന! പൊതുജനങ്ങൾക്ക് ആശ്വാസം; വരുന്നത്...

ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെയാക്കാൻ കേന്ദ്ര സർക്കാർ ആലോചന! പൊതുജനങ്ങൾക്ക് ആശ്വാസം; വരുന്നത് വൻ മാറ്റങ്ങൾ

ഡ്രൈവിംഗ് ലൈസൻസിന്റെ കാലാവധി 20 വർഷം എന്നതിന് പകരം 50 വയസ്സുവരെ എന്നാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നതായി സൂചന. വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റൽ , പെർമിറ്റ് പുതുക്കൽ തുടങ്ങിയ സേവനങ്ങൾ പൂർണ്ണമായും ഓൺലൈനാക്കാനും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പദ്ധതിയിടുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസുകൾ സന്ദർശിക്കാതെ തന്നെ ജനങ്ങൾക്ക് വിവിധ സേവനങ്ങൾ ലഭ്യമാക്കാനും ഈസ് ഓഫ് ലിവിംഗ്’ മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടാണ് കേന്ദ്ര സർക്കാർ ഈ നടപടികളിലേക്ക് കടക്കുന്നത്.

ഈ പരിഷ്കാരങ്ങൾ വഴി സംസ്ഥാന സർക്കാരുകളുടെ റവന്യൂ വരുമാനത്തെ ബാധിക്കില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ലൈസൻസ് അനുവദിക്കുന്നതിനും പുതുക്കുന്നതിനുമുള്ള ഫീസുകൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി തുടർന്നും ഈടാക്കാൻ സാധിക്കും. ഭരണപരമായ സങ്കീർണ്ണതകൾ കുറയ്ക്കാനും ഡിജിറ്റൽ ഗവേണൻസ് ശക്തമാക്കാനും ലക്ഷ്യമിട്ടുള്ള ഈ നിർദ്ദേശങ്ങൾ നിലവിൽ കേന്ദ്രത്തിന്റെ പരിഗണനയിലാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com