Sunday, August 2, 2026
Homeഅമേരിക്കഇസ്രായേൽ ആക്രമണം: ഗാസയിൽ ഒന്നര വയസുകാരനുൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു

ഇസ്രായേൽ ആക്രമണം: ഗാസയിൽ ഒന്നര വയസുകാരനുൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു

സമാധാന ചർച്ചകളേയും സമാധാന കരാർ നടപ്പിലാക്കുന്നതിനുള്ള നടപടികളേയും കാറ്റിൽ പറത്തിക്കൊണ്ട് വീണ്ടും ഇസ്രയേലിൻ്റെ കൊടും ക്രൂരത. ചർച്ചകൾ കെയ്‌റോയിൽ പുരോഗമിക്കുന്നതിനിടെ തന്നെ ഗാസയിൽ ഇസ്രയേൽ വീണ്ടും ആക്രമണം അഴിച്ചുവിട്ടു.

ഇന്നലെ നടന്ന ആക്രമണത്തിൽ മാത്രം ഒന്നര വയസുള്ള കുട്ടിയുൾപ്പെടെ നാല് പേരാണ് ഗാസയിൽ കൊല്ലപ്പെട്ടത്. ദക്ഷിണ ഗാസയിലെ ഖാൻ യൂനിസിലെ താൽക്കാലിക ടെൻ്റ് ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തിലാണ് രണ്ടു പേർ കൊല്ലപ്പെട്ടത്. കൂടാതെ മധ്യ ഗാസയിലെ ബുറൈജ് അഭയാർത്ഥി ക്യാമ്പിലെ വീടിന് നേരെയുണ്ടായ ആക്രമണത്തിൽ ഒന്നര വയസുള്ള കുട്ടിയും ഗാസ സിറ്റിയിൽ ഒരാൾ കൊല്ലപ്പെട്ടു.

നിരവധി പേർക്ക് പരുക്കു പറ്റിയ ആക്രമണത്തിൽ ലക്ഷ്യം വെച്ചത് ഹമാസിനെയെന്നാണ് ഇസ്രയേൽ നൽകുന്ന വിശദീകരണം. വെടി നിത്തൽ കരാർ നിലവിലുണ്ടെങ്കിലും അവയെല്ലാം കടലാസിൽ മാത്രം ഒതുങ്ങുകയാണ്. 1200 ൽ അധികം ആളുകളാണ് വെടി നിർത്തൽ കരാർ നിലവിൽ വന്നതിന് ശേഷം കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ