Sunday, August 2, 2026
Homeഅമേരിക്കനേപ്പാളിൽ വർഗീയ കലാപം, മൂന്ന് പേർ കൊല്ലപ്പെട്ടു; നിരവധി ജില്ലകളിലേക്ക് സംഘർഷം വ്യാപിച്ചു; സമാധാനത്തിന് ആഹ്വാനം...

നേപ്പാളിൽ വർഗീയ കലാപം, മൂന്ന് പേർ കൊല്ലപ്പെട്ടു; നിരവധി ജില്ലകളിലേക്ക് സംഘർഷം വ്യാപിച്ചു; സമാധാനത്തിന് ആഹ്വാനം ചെയ്‌ത് പ്രധാനമന്ത്രി

കാഠ്മണ്ഡു: ദക്ഷിണ നേപ്പാളിലെ അതിർത്തി ജില്ലകളിൽ രണ്ട് വിഭാഗങ്ങൾ തമ്മിലുണ്ടായ വർഗീയ സംഘർഷത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. അക്രമങ്ങൾ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിച്ചതോടെ പ്രാദേശിക ഭരണകൂടം വിവിധ ജില്ലകളിൽ കർഫ്യൂ ദീർഘിപ്പിച്ചു. നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു. സ്ഥിതിഗതികൾ ഗുരുതരമായി തുടരുകയാണ്. പ്രധാനമന്ത്രി ബാലേന്ദ്ര ഷായും സാമൂഹിക ഐക്യവും പാലിക്കാൻ ആഹ്വാനം ചെയ്തു.

ഇന്ത്യൻ അതിർത്തിയോട് ചേർന്നുള്ള സുൻസരി ജില്ലയിലെ ദേവ്ഗഞ്ച് പ്രദേശത്ത് മതപരമായ ചടങ്ങിനിടെ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനെയും മതപരമായ കൊടികൾ സ്ഥാപിക്കുന്നതിനെയും ചൊല്ലിയുണ്ടായി. തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സുൻസരിയിലെ അക്രമങ്ങൾക്ക് പിന്നാലെ അയൽ ജില്ലയായ സിറാഹയിലെ ഗോൾബസാർ മാർക്കറ്റിലേക്കും സംഘർഷം പടർന്നു. ഇവിടെയും കൊല്ലപ്പെട്ടു. സുൻസരി, സിറാഹ, ധനുഷ, ബീർഗഞ്ച് തുടങ്ങി മധേഷ് എന്നിവിടങ്ങളിൽ അനിശ്ചിതകാല കർഫ്യൂവും നിരോധനാജ്ഞയും പ്രഖ്യാപിച്ചു. അഞ്ചിലധികം ആളുകൾ കൂട്ടംകൂടുന്നതും പ്രകടനങ്ങൾ നടത്തുന്നതും തടഞ്ഞിട്ടുണ്ട്.

സംഭവത്തിൽ നിഷ്പക്ഷവും സുതാര്യവുമായ അന്വേഷണം നടത്തുമെന്ന് പ്രധാനമന്ത്രി ബാലേന്ദ്ര ഷാ ഉറപ്പുനൽകി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ