Tuesday, August 25, 2026
Homeഅമേരിക്കചരിത്രം രചിക്കുവാൻ "അമേരിക്ക ഗോട്ട് ടാലെന്റ്റ് " ടീമും, ഫൊക്കാന കൺവെൻഷനെ അനശ്വരമാക്കാൻ പൂമ്പാറ്റകളെപ്പോലെ അവരും...

ചരിത്രം രചിക്കുവാൻ “അമേരിക്ക ഗോട്ട് ടാലെന്റ്റ് ” ടീമും, ഫൊക്കാന കൺവെൻഷനെ അനശ്വരമാക്കാൻ പൂമ്പാറ്റകളെപ്പോലെ അവരും എത്തുന്നു.

ശബരീനാഥ്‌ നായർ ("അമേരിക്ക ഗോട്ട് ടാലെന്റ്റ് " കോഓർഡിനേറ്റർ)

ചരിത്രം രചിക്കുന്ന ഫൊക്കാന കൺവെൻഷനിൽ കളിവിളക്കുകൾ മിഴി തുറക്കുമ്പോൾ ,പ്രതിഭയുടെ തിളക്കങ്ങൾ വിളിച്ചോതുന്ന കലാ മാമാങ്കം ആയി “അമേരിക്ക ഗോട്ട് ടാലെന്റ്റ് ” മാറുന്നു . മൂന്നു ദിവസം നീളുന്ന ഫൊക്കാന കൺവെൻഷനിൽ രണ്ടാം ദിവസത്തെ ഏറെ ആസ്വാദ്യകരമായ ഈ കലാ സദ്യ ഒരുക്കുന്നത് അമേരിക്കയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള വ്യത്യസ്ത കലാകാരന്മാരുടെ ഒരു വൻപിച്ച കൂട്ടായ്‌മയാണ്‌ .

നൃത്തം , കോമഡി സ്‌കിറ്റുകൾ ,ഗാനങ്ങൾ , വൃന്ദ വാദ്യം , നാടൻ കലാ രൂപങ്ങൾ , മാജിക് ഷോ തുടങ്ങി രണ്ടരമണിക്കൂർ നേരം കാണികളെ ഉത്സവ ലഹരിയിൽ ആറാടിക്കാൻ പോരുന്ന ഇനങ്ങൾ വേദിയിൽ അരങ്ങേറും.

ഈയടുത്തു നമ്മെ വിട്ടുപിരിഞ്ഞ മലയാളത്തിന്റെ സ്വന്തം കാണാക്കുയിൽ പ്രശസ്ത ഗായിക ശ്രീമതി എസ് ജാനകിക്കു വേണ്ടി ഫൊക്കാനയുടെ പ്രത്യേക ഗാനാർച്ചനയും ഈ പ്രോഗ്രാമിൽ ഉണ്ടാകും.

ഫൊക്കാനയുടെ ചരിത്രത്തിലെ തന്നെ ആദ്യ സംരംഭമാണ് ഇത്തരത്തിലെ ഒരു കലാ മാമാങ്കം .അമേരിക്കയിലെ കഴിവുറ്റ കലാകാരന്മാരെയും കലാകാരികളെയും കോർത്തിണക്കി വൈവിധ്യമായ ഒരു കലാ വിരുന്നു സംഘടിപ്പിക്കുക എന്നത് ഫൊക്കാന പ്രസിഡന്റ് ശ്രീ സജിമോൻ ആന്റണി യുടെയും ,സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താന്റെയും ഭാവനയിൽ വിരിഞ്ഞ മഹത്തായ ആശയമായിരുന്നു .ഫൊക്കാനയുടെ പ്രവർത്തനങ്ങളുമായി അമേരിക്കയിലെ വിവിധ സംസ്ഥാങ്ങളിലൂടെ യാത്ര ചെയ്തപ്പോൾ കണ്ടെത്തിയ ഈ കലാകാരന്മാർക്ക് അർഹതപ്പെട്ട വേദി ഒരുക്കി കൊടുക്കേണ്ടത് തങ്ങളുടെ കർത്തവ്യമാണെന്നു ഞങൾ വിശ്വസിക്കുന്നു – സജിമോനും ശ്രീകുമാറും ഒരേ സ്വരത്തിൽ പറഞ്ഞു .

മാസങ്ങൾ നീണ്ട തയ്യാറെടുപ്പുകൾ ഇതിനായി അണിയറിൽ കലാകാരന്മാർ നടത്തിക്കഴിഞ്ഞു .
രണ്ടാം ദിവസം ഓഗസ്റ്റ് 7 വൈകുന്നേരം ആണ് “അമേരിക്ക ഗോട്ട് ടാലന്റ് ” പ്രോഗ്രാം അരങ്ങേറുക .
ത്രസിപ്പിക്കുന്ന ഈ ഉത്സവലഹരി കാണാനും ആസ്വദിക്കാനുമായി ഏവരെയും ഫൊക്കാനാ കൺവെൻഷനിലേക്കു ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു .

ചരിത്രത്തിന്റെ ഭാഗമാകാൻ ഞങ്ങളും വരുന്നുണ്ട് , നിങ്ങളും വരില്ലേ ?

ശബരീനാഥ്‌ നായർ (“അമേരിക്ക ഗോട്ട് ടാലെന്റ്റ് ” കോഓർഡിനേറ്റർ)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ