ഫിലഡൽഫിയ: ഫിലഡൽഫിയ മലയാളി സമൂഹത്തിലെ സജീവ സാന്നിദ്ധ്യവും, പ്രമുഖ ഒപ്റ്റോമെട്രിസ്റ്റുമായിരുന്ന ഡോ. സജി മാത്യു (54) അന്തരിച്ചു. അമേരിക്കയിലെ ആദ്യകാല മലയാളികളായ റാന്നി പെരുംപൊയ്കയിൽ പി. ടി മാത്യുവിന്റെയും, ചിന്നമ്മ മാത്യുവിന്റെയും മകനായി 1972 ജനുവരി 9-ന് ജനിച്ച സജി മാത്യു, ഫിലഡൽഫിയയിലെ ആദ്യ തലമുറ, മലയാളി-അമേരിക്കൻ സമൂഹത്തിന്റെ സുപരിചിത മുഖമായിരുന്നു.
ഫിലഡൽഫിയ മാർത്തോമാ സഭാ സമൂഹത്തിൽ ക്രിസ്തീയ വിശ്വാസത്തിൽ വളർന്ന അദ്ദേഹം, ഫിലഡൽഫിയ ബെഥേൽ മാർത്തോമാ ചർച്ചിലെയും, പിന്നീട് ക്രിസ്റ്റോസ് മാർത്തോമാ ചർച്ചിലെയും സജീവ അംഗമായിരുന്നു. സെൻട്രൽ ഹൈസ്കൂളിൽ പഠനം പൂർത്തിയാക്കിയ ശേഷം ലാ സാൽ യൂണിവേഴ്സിറ്റിയിൽ ഉപരിപഠനം നടത്തി. തുടർന്ന് ഒപ്റ്റോമെട്രിയിൽ ഡോക്ടറേറ്റ് നേടി വർഷങ്ങളായി രോഗികൾക്ക് സമർപ്പിത സേവനം അനുഷ്ഠിച്ചു.
സൗഹൃദസ്വഭാവവും , സ്നേഹപൂർവമായ ഇടപെടലുകളും കൊണ്ട് ഏവർക്കും പ്രിയങ്കരനായിരുന്നു സജി മാത്യു. കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും അതിയായ സ്നേഹവും കരുതലും പുലർത്തിയിരുന്ന അദ്ദേഹം, ഫിലഡൽഫിയ സ്പോർട്സ് ടീമുകളുടെ കടുത്ത ആരാധകനുമായിരുന്നു.
ഭാര്യ: അനു മാത്യു
മക്കൾ: ലൂക്ക് മാത്യു, മൈക്ക മാത്യു.
സഹോദരങ്ങൾ: ഡോ. റജി മാത്യു, ഉഷാ ചാക്കോ(ഭർത്താവ്: ഡോ. ടോം ചാക്കോ)
വേക്ക് ആൻഡ് സർവീസ്: മെയ് 31, 2026 (ഞായർ) വൈകിട്ട് 4.00 മുതൽ 9.00 വരെ
സ്ഥലം: ക്രിസ്റ്റോസ് മാർത്തോമാ ചർച്ച് (Christos Mar Thoma Church,
9999 Gantry Road, Philadelphia, PA 19115)
ശവസംസ്കാര ശുശ്രൂഷ: ജൂൺ 1, 2026 (തിങ്കൾ) രാവിലെ 9.00 മുതൽ 12.00 വരെ
സ്ഥലം: ക്രിസ്റ്റോസ് മാർത്തോമാ ചർച്ച് (Christos Mar Thoma Church,
9999 Gantry Road, Philadelphia, PA 19115). സംസ്കാര ശുശ്രൂഷകൾക്ക് Rt.Rev.Dr.എബ്രഹാം മാർ പൗലോസ് എപ്പീസ്കോപ്പാ പ്രധാന കാർമ്മികത്വം വഹിക്കും. തുടർന്ന് ഉച്ചയ്ക്ക് 12 മണിക്ക് ബൈബെറി റോഡിലുള്ള ഫോറസ്റ്റ് ഹിൽസ് സെമിത്തേരിയിൽ (Forest Hills Cemetery, 25 Byberry Rd, Huntingdon Valley, PA 19006 ) സംസ്കാരം നടത്തും.



