Saturday, July 20, 2024
Homeഅമേരിക്ക📱വാർത്തകൾ ഒറ്റനോട്ടത്തിൽ📱 - 2024 | ജൂൺ 19 | ബുധൻ ✍ കപിൽ ശങ്കർ

📱വാർത്തകൾ ഒറ്റനോട്ടത്തിൽ📱 – 2024 | ജൂൺ 19 | ബുധൻ ✍ കപിൽ ശങ്കർ

കപിൽ ശങ്കർ

🔹കുവൈത്തിലെ അഗ്നിബാധയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തികസഹായം പ്രഖ്യാപിച്ച് കുവൈത്ത്. പന്ത്രണ്ടര ലക്ഷം ഇന്ത്യന്‍ രൂപ വീതം ഓരോരുത്തരുടെയും കുടുംബങ്ങള്‍ക്ക് നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കുവൈത്തിലെ ഇന്ത്യന്‍ എംബസി വഴിയായിരിക്കും ധനസഹായം കൈമാറുക.. എന്‍.ബി.ടി.സി. കമ്പനിയിലെ ജീവനക്കാരുടെ താമസക്കെട്ടിടത്തിലുണ്ടായ അഗ്നിബാധയില്‍ 25 മലയാളികള്‍ ഉള്‍പ്പെടെ അന്‍പത് പേരായിരുന്നു മരണപ്പെട്ടത്.

🔹നീറ്റ് പരീക്ഷയില്‍ നടന്ന ക്രമക്കേടില്‍ നിലപാട് കടുപ്പിച്ച് സുപ്രീംകോടതി. പരീക്ഷയില്‍ നേരിയ അശ്രദ്ധയുണ്ടായാല്‍ പോലും ഏറെ ഗൗരവത്തോടെ കാണണമെന്നും വീഴ്ചയുണ്ടായാല്‍ അത് സമയബന്ധിതമായി പരിഹരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. വിശദീകരണത്തിനായി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്ക് കോടതി നോട്ടീസ് അയച്ചു. ബിഹാറില്‍ അറസ്റ്റിലായ വിദ്യാര്‍ത്ഥികള്‍ പരീക്ഷത്തലേന്ന് നീറ്റ് പരീക്ഷയുടെ ചോദ്യ പേപ്പര്‍ കിട്ടിയതായി സമ്മതിച്ചെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

🔹പട്ടിക വിഭാഗക്കാര്‍ കൂടുതലായി താമസിക്കുന്ന സ്ഥലങ്ങളുടെ കോളനി, സങ്കേതം, ഊര് എന്നീ പേരുകള്‍ മാറ്റാന്‍ നിര്‍ദേശിച്ച് സര്‍ക്കാര്‍ ഉത്തരവ്. പാര്‍ലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാന മന്ത്രിസ്ഥാനം രാജിവെച്ച കെ രാധാകൃഷ്ണന്‍, സ്ഥാനമൊഴിയുന്നതിന് തൊട്ടുമുമ്പാണ് ഉത്തരവ് പുറത്തിറക്കിയത്. കോളനി എന്ന പേര് അവമതിപ്പ് ഉണ്ടാക്കുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പേരുമാറ്റം സംബന്ധിച്ച നിര്‍ദേശം.

🔹തലശ്ശേരി എരഞ്ഞോളി സ്വദേശി വേലായുധന്‍ (86) ബോംബ് പൊട്ടിത്തെറിച്ച് മരിച്ചു. വീടിനോട് ചേര്‍ന്ന് ആള്‍താമസമില്ലാത്ത സ്ഥലത്ത് തേങ്ങപെറുക്കാന്‍ പോയപ്പാള്‍ കിട്ടിയ വസ്തു തുറന്ന് നോക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വേലായുധനെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എരഞ്ഞോളി ഗ്രാമ പഞ്ചായത്ത് ഓഫീസിനടുത്താണ് സംഭവം. സ്റ്റീല്‍ ബോബാണ് പൊട്ടിത്തറിച്ചതെന്ന് പൊലീസ് പറയുന്നു.

🔹തിരുവനന്തപുരത്ത് ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സറായ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍ സുഹൃത്തിനെതിരെ പോക്സോ കേസെടുത്തു. നെടുമങ്ങാട് സ്വദേശി ബിനോയ് (21) യെ പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇന്‍ഫ്ലുവന്‍സര്‍ കുടിയായ യുവാവിനെതിരെ കേസെടുത്തത്.

🔹കണ്ണൂരില്‍ ബസും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരിയായ യുവതി മരിച്ചു. തിരുവട്ടൂര്‍ സ്വദേശി അസ്ല ആണ് മരിച്ചത്. കണ്ണൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും എതിര്‍ദിശയില്‍ വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു.

🔹കൊട്ടാരക്കര – ദിണ്ഡുക്കല്‍ ദേശീയപാതയിലൂടെ അപകടകരമായി ഓടിച്ച കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. കാറിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തി.അന്വേഷണം നടത്തിയ പോലീസ് കൊടികുത്തിക്ക് സമീപത്തു നിന്ന് പിന്നീട് കാര്‍ കസ്റ്റഡിയിലെടുത്തു. ഡ്രൈവര്‍ അമിതമായി മദ്യപിച്ചാണ് വാഹനം ഓടിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.

🔹കോഴിക്കോട്: ഇന്ന് ദേശീയ വായനദിനം. ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ അമരക്കാരന്‍ പി.എന്‍. പണിക്കരുടെ ഓര്‍മദിനം. പുസ്തകങ്ങളെയും വായനയെയും ആഘോഷിക്കുവാന്‍ ഒരു അവസരംകൂടി. വായനദിനത്തോടനുബന്ധിച്ച് കോഴിക്കോട് രാജാജി റോഡിലെ മാതൃഭൂമി ബുക്ക് സ്റ്റാളില്‍ ബുധനാഴ്ച മുതല്‍ പ്രത്യേക ഓഫര്‍.
ജൂണ്‍ 25 വരെയുള്ള ദിവസങ്ങളില്‍ 3999 രൂപയുടെ പുസ്തകങ്ങള്‍ വാങ്ങുന്നവര്‍ക്ക് 2250 രൂപയുടെ സോവിയറ്റ് നാട്ടിലെ ബാലകഥകളും നാടോടിക്കഥകളും എന്ന രണ്ട് വോള്യങ്ങളുള്ള പുസ്തകം സൗജന്യമായി ലഭിക്കും. കൂടാതെ 500 രൂപയുടെ ഡിസ്‌കൗണ്ട് വൗച്ചറും സ്വന്തമാക്കാം. രാവിലെ 9 മുതല്‍ രാത്രി 8 വരെയാണ് ബുക്ക് സ്റ്റാളിന്റെ പ്രവര്‍ത്തനസമയം. വിവരങ്ങള്‍ക്ക്-8590601383.

🔹കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ല​ഹ​രി​ക്കേ​സു​ക​ളി​ല്‍ അ​ക​പ്പെ​ടു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്നു. എ​ക്‌​സൈ​സ് വ​കു​പ്പി​ന്‍റെ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം ഈ​വ​ർ​ഷം ജ​നു​വ​രി ഒ​ന്നു മു​ത​ല്‍ മേ​യ് 31 വ​രെ 70 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കെ​തി​രേ​യാ​ണ് ല​ഹ​രി കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. ഇ​തി​ല്‍ 45 വി​ദ്യാ​ര്‍​ഥി​ക​ള്‍ കോ​ട്ട​യം ജി​ല്ല​യി​ല്‍​നി​ന്നു​ള്ള​വ​രാ​ണ്.
എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍​നി​ന്ന് 19 കേ​സു​ക​ളാ​ണു ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. അ​ഞ്ചു കേ​സു​ക​ള്‍ തി​രു​വ​ന​ന്ത​പു​ര​ത്തും ഒ​രു കേ​സ് വ​യ​നാ​ട്ടി​ലും ര​ജി​സ്റ്റ​ര്‍ ചെ​യ്തു. ആ​ഡം​ബ​ര​ജീ​വി​ത​ത്തി​നു​ള്ള പ​ണം ക​ണ്ടെ​ത്താ​നാ​യാ​ണു വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ പ​ല​രും ല​ഹ​രി വി​ല്പ​ന​യ്ക്കാ​യി ഇ​റ​ങ്ങു​ന്ന​ത്. കൂ​ട്ടു​കെ​ട്ടി​ല്‍​പ്പെ​ട്ട് ല​ഹ​രി​ക്കേ​സു​ക​ളി​ല്‍ അ​ക​പ്പെ​ടു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളു​മു​ണ്ട്.
സം​സ്ഥാ​ന​ത്ത് സി​ന്ത​റ്റി​ക് ല​ഹ​രി ഉ​പ​യോ​ഗ​വും വ​ര്‍​ധി​ക്കു​ന്നു​വെ​ന്നാ​ണ് ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്. 15 മാ​സ​ത്തി​നി​ടെ 9889 എ​ന്‍​ഡി​പി​എ​സ് കേ​സു​ക​ളാ​ണ് എ​ക്‌​സൈ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. ഇ​തി​ല്‍ 1141 കേ​സു​ക​ള്‍ എ​റ​ണാ​കു​ള​ത്തും 1014 കേ​സു​ക​ള്‍ കോ​ട്ട​യ​ത്തു​മാ​ണ്. തി​രു​വ​ന​ന്ത​പു​രം അ​ട​ക്ക​മു​ള്ള ജി​ല്ല​ക​ളി​ല്‍ 700ന് ​മു​ക​ളി​ല്‍ കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്.ല​ഹ​രി​വേ​ട്ട​യ്ക്കി​ടെ എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു​നേ​രേ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ത്തു കേ​സു​ക​ളും സം​സ്ഥാ​ന​ത്ത് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. 23,387 അ​ബ്കാ​രി കേ​സു​ക​ളും ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. വി​ദ്യാ​ര്‍​ഥി​ക​ളി​ലെ ല​ഹ​രി ഉ​പ​യോ​ഗം ത​ട​യാ​ന്‍ വി​മു​ക്തി പോ​ലു​ള്ള പ​ദ്ധ​തി​ക​ള്‍ കൊ​ണ്ടു​വ​ന്നെ​ങ്കി​ലും ഇ​തു കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​യ​രു​ന്നു​ണ്ട്. ല​ഹ​രി​പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കു​ന്ന​തി​നൊ​പ്പം വീ​ടു​ക​ള്‍, സ്‌​കൂ​ളു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ല​ഹ​രി​ക്കെ​തി​രേ ബോ​ധ​വ​ത്ക​ര​ണം ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ക​യാ​ണ്.

🔹കേന്ദ്രത്തിനെതിരെ ഗുരുതര ആരോപണവുമായി ലോക്കോ പൈലറ്റുമാരുടെ സംഘടനയായ ആൾ ഇന്ത്യാ ലോക്കോ റണ്ണിംഗ് സ്റ്റാഫ് അസോസിയേഷൻ. അടിമകളെ പോലെയാണ് ലോക്കോ പൈലറ്റ് മാരെ കാണുന്നതെന്നാണ് സംഘടനയുടെ ആരോപണം. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ലോക്കോ പൈലറ്റുമാർ നടത്തുന്ന സമരം മൂന്നാം ആഴ്ചയിലേക്ക് കടന്നു. ദക്ഷിണ റെയിൽവേയിലെ ലോക്കോപൈലറ്റുമാർ നടത്തുന്ന അവകാശ സമരം ശക്തമായി തുടരുകയാണ്.
അർഹമായ വിശ്രമ സമയം നടപ്പാക്കി തരണമെന്നാവശ്യപ്പെട്ടാണ് സമരം. ആഴ്ചയിലുള്ള വിശ്രമം 46 മണിക്കൂറാക്കണമെന്നും തുടർച്ചയായ രാത്രി ഡ്യൂട്ടി ഒഴിവാക്കണമെന്നുമാണ് സമരക്കാരുടെ ആവശ്യം. റെയിൽവേ മന്ത്രാലയത്തിൻ്റെ വീഴ്ചമൂലം അപകടങ്ങൾ ആവർത്തിക്കുകയാണെന്നും, പശ്ചിമ ബംഗാളിൽ അവസാനമായി സംഭവിച്ച ട്രെയിൻ ദുരന്തത്തിൻ്റെ യഥാർഥ കാരണങ്ങൾ അടക്കം റെയിൽവേ പരിശോധിക്കന്നമെന്നും സംഘടന ആവശ്യപ്പെട്ടു. സമരക്കാരുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം ശക്തമായി തുടരാനാണ് നേതാക്കളുടെ തീരുമാനം.

🔹വിവാദവ്യവസായി വിജയ് മല്യയുടെ മകന്‍ സിദ്ധാര്‍ഥ മല്ല്യയുടെ വിവാഹത്തിന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചു. സിദ്ധാര്‍ഥ തന്നെയാണ് വിവാഹവിവരം സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ‘വിവാഹവാരത്തിന് തുടക്കമായി’ എന്ന കുറിപ്പോടെ ഭാവിവധു ജാസ്മിനെ ചേര്‍ത്തുപിടിച്ചു നില്‍ക്കുന്ന ചിത്രം സിദ്ധാര്‍ഥ പങ്കുവെച്ചു. ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ആഘോഷപരിപാടികളാണെന്നാണ് സിദ്ധാര്‍ഥന്റെ പോസ്റ്റ് നല്‍കുന്ന സൂചന.

🔹സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ജൂണ്‍ 21ന് ഓറഞ്ച് അലര്‍ട്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയെന്ന മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഈ ജില്ലകളില്‍ നല്‍കിയിട്ടുള്ളത്. വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.

🔹കോഴിക്കോട് താമരശ്ശേരി ചുങ്കത്തെ ബാറിലെ ജീവനക്കാരനായ ബിജുവിന് കുത്തേറ്റു. കഴുത്തിനു കുത്തേറ്റ ബിജുവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാറില്‍ വെച്ചുണ്ടായ തര്‍ക്കത്തിനിടയിലാണ് അക്രമി ബാഗില്‍ നിന്നും കത്തിയെടുത്ത് കുത്തിയത്. ഇയാള്‍ പിന്നീട് ബൈക്കില്‍ കയറി രക്ഷപ്പെട്ടു.

🔹കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ചുകയറി തകര്‍ന്ന തൃശൂരിലെ ശക്തന്‍ തമ്പുരാന്റ പ്രതിമ രണ്ടു മാസത്തിനകം പുനഃസ്ഥാപിക്കുമെന്ന് മന്ത്രി കെ. രാജന്‍. പുനര്‍നിര്‍മ്മാണത്തിന്റെ പകുതി ചെലവ് കെ.എസ്.ആര്‍.ടി.സി യും പകുതി ചെലവ് പി. ബാലചന്ദ്രന്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും വഹിക്കും.

🔹പ്രണയത്തില്‍ നിന്ന് പിന്‍മാറിയതിന് മുംബൈ വസായിയില്‍ യുവാവ് പെണ്‍കുട്ടിയെ അടിച്ചുകൊന്നു. 20 വയസുകാരി ആരതി യാദവാണ് മരിച്ചത് പ്രതി രോഹിത് യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

🔹ആമസോണിൽ നിന്ന് എക്സ്ബോക്സ് കൺട്രോളർ ഓർഡർ ചെയ്‌ത ദമ്പതികൾക്ക് കിട്ടിയത് മൂർഖൻ പാമ്പ്. ബെംഗളൂരുവിലുളള എഞ്ചിനീയർ ദമ്പതികൾക്കാണ് ആമസോൺ ഡെലിവറി പാക്കിൽ നിന്നും മൂർഖൻ പാമ്പിനെ കിട്ടിയത്. സമൂഹ മാധ്യമങ്ങളിലൂടെ സംഭവത്തിന്റെ വീഡിയോ ഇവർ പങ്കുവെച്ചിട്ടുണ്ട്.രണ്ട് ദിവസം മുൻപ് ബെംഗളൂരു സർജാപൂർ റോഡിൽ താമസിക്കുന്ന ​ദമ്പതികൾക്കാണ് ആമസോണിൽ നിന്നും ​ദുരനുഭവം ഉണ്ടായത്. ഡെലിവറി പാർട്ണർ നേരിട്ടാണ് ഈ ബോക്സ് കൈമാറിയതെന്ന് ദമ്പതികൾ പറയുന്നു. ബോക്സിൽ നിന്നും പാമ്പിനെ ലഭിച്ചത് വീഡിയോയിൽ പകർത്തിയ ഇവർ സംഭവത്തിന് ദൃക്‌സാക്ഷികൾ ഉണ്ടെന്നും വ്യക്തമാക്കുന്നു.അതേസമയം, ദമ്പതികൾക്കുണ്ടായ ദുരനുഭവത്തെ തുടർന്ന് ആമസോൺ പണം തിരികെ നല്‍കിയെങ്കിലും തങ്ങളുടെ ജീവന് തന്നെ ഭീഷണിയാകുന്ന സംഭവമായിരുന്നു ഇതെന്നാണ് ദമ്പതികള്‍ വ്യക്തമാക്കുന്നത്. ഇത് പൂർണമായും ആമസോണിൻ്റെ അശ്രദ്ധയാണെന്നും, വെയർ ഹൗസിന്റെ മേൽനോട്ടം ആമസോൺ ശരിയായി നടത്താത്തതിന്റെയും ഡെലിവറിയിൽ ഉണ്ടായ വീഴ്ചയുമാണ് സംഭവത്തിന് ഇടയാക്കിയതെന്നും ദമ്പതികൾ പരാതിയിൽ ആരോപിച്ചു.

🔹ബംഗളുരു : കന്നഡ താരം ദര്‍ശന്‍റെ മനേജര്‍ ശ്രീധറിന്‍റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്ത്. തന്‍റെ സഹോദരൻ ആത്മഹത്യ ചെയ്യില്ലെന്ന് ശ്രീധറിന്‍റെ സഹോദരി മാധ്യമങ്ങളോട് പറഞ്ഞു. ഇന്നലെ രാവിലെ 11 മണിയോടെയാണ് ദർശന്റെ മാനേജർ ശ്രീധറിനെ ദര്‍ശന്‍റെ ഫാം ഹൗസില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ആയിരുന്നുവെന്നായിരുന്നു പൊലീസ് പറ‍ഞ്ഞത്. മൃതദേഹത്തിന് അടുത്ത് ഒരു വിഷക്കുപ്പിയും ഉണ്ടായിരുന്നു.
ആത്മഹത്യ കുറിപ്പും, ആത്മഹത്യയ്ക്ക് മുന്‍പ് റെക്കോഡ് ചെയ്ത ശ്രീധറിന്‍റെ വീഡിയോയും പിന്നാലെ പുറത്തുവന്നിരുന്നു. ആത്മഹത്യാകുറിപ്പിൽ ഉള്ളത് കൈവിരലിൽ മഷി പതിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. അതേ സമയം ആത്മഹത്യ എന്നത് തന്‍റെ തീരുമാനമാണെന്നും. ഇപ്പോള്‍ നടക്കുന്ന കൊലപാതക കേസ് അന്വേഷണത്തിന്‍റെ പേരില്‍ തന്‍റെ കുടുംബത്തെ ബുദ്ധിമുട്ടിക്കരുതെന്നും പുറത്തുവന്ന വീഡിയോയില്‍ ശ്രീധര്‍ പറയുന്നത്.

ബംഗളുരുവിന് അടുത്തുള്ള അനേകലിൽ ദർശന്‍റെ പേരിൽ ഉള്ള ദുർഗ ഫാംസിന്റെ മാനേജർ ആണ് ശ്രീധർ. ദർശന്റെ കൊലക്കേസ് പുറത്ത് വന്ന സാഹചര്യത്തിൽ ശ്രീധറിനെയും ദർശൻ ഉപദ്രവിച്ചിരുന്നോ എന്ന് സംശയം ഉണ്ടെന്ന് സഹോദരി മാധ്യമങ്ങളോട് പറഞ്ഞു. മരണത്തിൽ അന്വേഷണം വേണമെന്നും സഹോദരി ആവശ്യപ്പെട്ടു. അസ്വഭാവിക മരണത്തിന് അനേകൽ പോലിസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ശ്രീധറിന്‍റെ ആത്മഹത്യയും ദർശൻ ഉൾപ്പെട്ട രേണുക സ്വാമി വധക്കേസും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്നറിയാൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കന്നഡ സിനിമയിലെ സൂപ്പര്‍താരം ഉള്‍പ്പെട്ട കേസ് എന്നതിനാല്‍ തന്നെ രേണുക സ്വാമി വധക്കേസ് ഇതിനകം തന്നെ മാധ്യമ ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്.
കന്നഡ സിനിമാ വ്യവസായത്തിലെ “ചലഞ്ചിംഗ് സ്റ്റാർ”, ഡി ബോസ് എന്ന് വിളിക്കപ്പെടുന്ന ദർശൻ കഴിഞ്ഞാഴ്ചയാണ് രേണുക സ്വാമിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. ദർശന്‍റെ സുഹൃത്ത് നടി പവിത്ര ഗൗഡയ്ക്ക് രേണുക സ്വാമി അപകീർത്തികരമായ സന്ദേശങ്ങൾ അയച്ചതിന് അയാളെ തല്ലിക്കൊന്നും എന്നതാണ് കേസ്. രേണുക സ്വാമിയെ തട്ടിക്കൊണ്ടുപോകാനും പീഡിപ്പിക്കാനും കൊലപ്പെടുത്താനും ദർശൻ നിര്‍ദേശം നല്‍കിയെന്നാണ് പൊലീസ് പറയുന്നത്.

ദര്‍ശന്‍റെ അറസ്റ്റിന് പിന്നിലെ കന്നഡ സിനിമയിലെ വന്‍ താരങ്ങളായ കിച്ച സുദീപ്, ഉപേന്ദ്ര എന്നിവര്‍ കേസില്‍ നീതിപൂര്‍വ്വമായ അന്വേഷണം ആവശ്യപ്പെട്ട് രംഗത്ത് എത്തിയിരുന്നു.

🔹തെലങ്കാനയില്‍ വിദ്യാര്‍ത്ഥികളെ നഴ്സിംഗ് കോളേജ് അധികൃതര്‍ പൂട്ടിയിട്ടതായി പരാതി. തെലങ്കാനയിലെ സിദ്ദിപേട്ടില്‍ ഉള്ള ആര്‍വി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയാണ് മാനേജ്മെന്റിന്റെ പ്രതികാര നടപടി. ഹോസ്റ്റല്‍ അധികൃതര്‍ വാങ്ങി വെച്ച ഒരു മൊബൈല്‍ ഫോണ്‍ കാണാതെ പോയതില്‍ വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെ ഹോസ്റ്റലധികൃതരും മാനേജ്മെന്റും പ്രതികാര നടപടികള്‍ സ്വീകരിക്കുന്നെന്നും മാനസികമായി പീഡിപ്പിക്കുന്നെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു.

🔹പന്ത്രണ്ട് കോടി രൂപ മുടക്കി ബീഹാറിലെ അരായിയില്‍ ബക്ര നദിക്കു കുറുകെ നിര്‍മിച്ച കോണ്‍ക്രീറ്റ് പാലം ഉദ്ഘാടനത്തിന് മുന്നേ തകര്‍ന്നു. നിര്‍മാണ കമ്പനിയുടെ അനാസ്ഥ മൂലമാണ് പാലം തകര്‍ന്നതെന്നും വിഷയത്തില്‍ അന്വേഷണം നടത്തണമെന്നും സിക്തി എംഎല്‍എ വിജയ് കുമാര്‍ ആവശ്യപ്പെട്ടു.

🔹കുപ്രസിദ്ധ ഗുണ്ടാ തലവന്‍ ലോറന്‍സ് ബിഷ്ണോയ് ഗുജറാത്തിലെ ജയിലില്‍ നിന്ന് വിഡിയോ കോള്‍ ചെയ്യുന്നതിന്റെയെന്ന് സംശയിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. പാക്കിസ്ഥാനിലെ മാഫിയ തലവന്‍ ഷഹ്സാദ് ഭട്ടിയുമായി സംസാരിച്ച് ബക്രീദ് ആശംസ അറിയിക്കുന്ന വിഡിയോ ആണ് പ്രചരിക്കുന്നത്. എന്നാല്‍ വീഡിയോ വ്യാജമാമെന്ന് സബര്‍മതി ജയില്‍ അധികൃതര്‍ അവകാശപ്പെട്ടു.

🔹ടി20 ക്രിക്കറ്റ് ലോകകപ്പില്‍ അഫ്ഗാനെതിരേ 104 റണ്‍സിന്റെ കൂറ്റം വിജയം സ്വന്തമാക്കി വെസ്റ്റിന്‍ഡീസ്. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് 53 പന്തില്‍ 98 റണ്‍സെടുത്ത നിക്കോളാസ് പൂരന്റെ മികവില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ 16.2 ഓവറില്‍ 114 റണ്‍സിന് എല്ലാവരും പുറത്തായി. ടി20 ക്രിക്കറ്റ് ലോകകപ്പില്‍ സൂപ്പര്‍ എട്ട് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. സൂപ്പര്‍ എട്ടിലെ ആദ്യ മത്സരത്തില്‍ യു.എസ്.എ ദക്ഷിണാഫ്രിക്കയുമായി ഏറ്റുമുട്ടും.

🔹 സീതാ രാമത്തിന് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ തെലുങ്കില്‍ നായകനാവുന്ന ചിത്രമാണ് ‘ലക്കി ഭാസ്‌കര്‍’. വെങ്ക് അട്ലൂരിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും. ചിത്രത്തിലെ ഒരു ഗാനത്തിന്റെ പ്രൊമോ പുറത്തെത്തി. ചിത്രം എത്തുന്ന ഭാഷകളിലെല്ലാം പ്രൊമോയും പുറത്തെത്തിയിട്ടുണ്ട്. മിണ്ടാതെ എന്നാരംഭിക്കുന്ന മലയാളം ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വൈശാഖ് സുഗുണന്‍ ആണ്. ജി വി പ്രകാശ് കുമാര്‍ ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. യാസിന്‍ നിസാറും ശ്വേത മോഹനുമാണ് ആലപിച്ചിരിക്കുന്നത്. മീനാക്ഷി ചൗധരിയാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയാവുന്നത്. സസ്പെന്‍ഡ് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ പശ്ചാത്തലം എണ്‍പതുകള്‍ ആണ്. മധ്യ വര്‍ഗ വിഭാഗത്തില്‍ പെടുന്ന ഒരു ബാങ്ക് ഉദ്യോഗസ്ഥനാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്ന ഭാസ്‌കര്‍. ഒരു ഘട്ടത്തില്‍ പെട്ടെന്ന് വലിയ പണക്കാരനാവുകയാണ് ഈ കഥാപാത്രം. സമൂഹത്തില്‍ സംശയം വളര്‍ത്താന്‍ ഇത് ഇടയാക്കുന്നു. പിന്നീട് നടക്കുന്ന അപ്രതീക്ഷിയ സംഭവവികാസങ്ങളിലൂടെയാണ് ചിത്രം കഥ പറയുന്നത്. സെപ്റ്റംബര്‍ 27 ന് ചിത്രം ലോകമാകമാനമുള്ള തിയറ്ററുകളില്‍ എത്തും.

തയ്യാറാക്കിയത്:
കപിൽ ശങ്കർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments