Tuesday, August 25, 2026
Homeഅമേരിക്കസൗത്ത് കരോലിനയിലെ ബൈക്ക് ഫെസ്റ്റിവലിൽ തിക്കും തിരക്കും; 19 പേർക്ക് പരിക്ക്

സൗത്ത് കരോലിനയിലെ ബൈക്ക് ഫെസ്റ്റിവലിൽ തിക്കും തിരക്കും; 19 പേർക്ക് പരിക്ക്

സൗത്ത് കരോലിന: അമേരിക്കയിലെ സൗത്ത് കരോലിനയിലുള്ള അറ്റ്ലാന്റിക് ബീച്ചിൽ നടന്ന ബൈക്ക് ഫെസ്റ്റിവലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 19 പേർക്ക് പരിക്കേറ്റു. വാർഷിക ‘ബ്ലാക്ക് പേൾ കൾച്ചറൽ ഹെറിറ്റേജ് ആൻഡ് ബൈക്ക് ഫെസ്റ്റിവൽ’ ആഘോഷങ്ങൾക്കിടയിൽ ഞായറാഴ്ച പുലർച്ചെ 1:05 ഓടെയാണ് സംഭവം.

ആഘോഷങ്ങൾക്കിടയിൽ ഒരാൾ പെട്ടെന്ന് ഓടാൻ തുടങ്ങിയത് കൂട്ടത്തിനിടയിൽ ഭീതി പരത്തുകയും, ആളുകൾ ചിതറിയോടാൻ ഇടയാക്കുകയുമായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. സെക്കൻഡുകൾ മാത്രമാണ് ഈ പരിഭ്രാന്തി നീണ്ടുനിന്നത്.

പരിക്കേറ്റവരിൽ ആരുടെയും നില ഗുരുതരമല്ല. മൂന്ന് പേരെ ആശുപത്രിയിലേക്ക് മാറ്റി. സംഭവസ്ഥലത്ത് സംഘർഷങ്ങളോ ആയുധങ്ങളോ ഉപയോഗിച്ചതായി റിപ്പോർട്ടുകളില്ല. പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം ഫെസ്റ്റിവൽ സാധാരണ നിലയിൽ തുടർന്നു. ട്രാഫിക് നിയന്ത്രണങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ മുൻകരുതലുകൾ അധികൃതർ പ്രദേശത്ത് ഏർപ്പെടുത്തിയിട്ടുണ്ട്.

റിപ്പോർട്ട്: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ