Friday, August 28, 2026
Homeഅമേരിക്കആത്മീയ ചൈതന്യം പകർന്ന് 'സ്വർഗ്ഗീയ നാദം വാല്യം 45' സമാപിച്ചു

ആത്മീയ ചൈതന്യം പകർന്ന് ‘സ്വർഗ്ഗീയ നാദം വാല്യം 45’ സമാപിച്ചു

-പി പി ചെറിയാൻ

അറ്റ്ലാന്റാ : പ്രമുഖ ക്രൈസ്തവ ആത്മീയ കൂട്ടായ്മയായ ‘സ്വർഗ്ഗീയ നാദം’ അതിന്റെ 45-ാമത് വാല്യം വിജയകരമായി പൂർത്തിയാക്കി. ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടന്ന ചടങ്ങിൽ പ്രമുഖ വ്യക്തിത്വങ്ങളും കമ്മ്യൂണിറ്റി നേതാക്കളും പങ്കെടുത്തു.

റവ. ആശിഷ് തോമസിന്റെ പ്രാരംഭ പ്രാർത്ഥനയോടെയാണ് മീറ്റിംഗ് ആരംഭിച്ചത്. തുടർന്ന് പ്രോഗ്രാമിലേക്ക് എത്തിയ ഏവർക്കും സണ്ണി പറവാനേത്ത് സ്വാഗതം ആശംസിച്ചു. കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ കൈപ്പട്ടൂർ സ്വദേശിയായ അദ്ദേഹം, തന്റെ ആത്മീയവും ആർദ്രവുമായ ശബ്ദം കൊണ്ട് ക്രൈസ്തവ കൈരളിക്ക് നിരവധി പ്രിയപ്പെട്ട ആരാധനാ ഗാനങ്ങൾ സമ്മാനിച്ച പ്രതിഭയാണ്. ‘ക്രിസ്തുവിൽ മാത്രം’, ‘എന്റെ പാട്ടുകൾ’, ‘നീ മാത്രം യേശുവേ’ തുടങ്ങിയ ജനപ്രിയ ആൽബങ്ങളിലൂടെ ശ്രദ്ധേയനായ അദ്ദേഹം ഈ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തത് ഏറെ ഏറെ അനുഗ്രഹമായെന്നു ‘സ്വർഗ്ഗീയ നാദം സംഘാടകനായ സണ്ണി പറവാനേത്ത് ആമുഖ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി..

പരിപാടിയുടെ പ്രധാന ആകർഷണങ്ങളിലൊന്നായ ‘ഫേസ് ടു ഫേസ്’ സെഷൻ പ്രശസ്ത ക്രൈസ്തവ ഭക്തിഗാന-പിന്നണി ഗായകൻ അനിൽ കൈപ്പട്ടൂർ നിർവഹിച്ചു .
ചടങ്ങിന് മാറ്റ് കൂട്ടിക്കൊണ്ട് വിവിധ ഗായകർ ആലപിച്ച ഭക്തിഗാനങ്ങൾ ഏറെ ആസ്വാദ്യകരമായിരുന്നു. സിജി ആനന്ദ്, ബീന ഫിന്നി, സണ്ണി പറവാനേത്ത്, ഷൈൻ വർഗീസ്, ഇഷാ വിനീഷ്, മേഴ്സി തോമസ്, ക്രിസ്റ്റ സാറാ സജി, ഡോ. ജോൺ മാത്യു, ഡോ. മാത്യു വർഗീസ് എന്നിവർ മനോഹരമായി ഗാനങ്ങൾ ആലപിച്ചു.

.പരിപാടിയുടെ വിജയത്തിനായി സഹകരിച്ച എല്ലാവർക്കും മിസ്റ്റർ അലക്സ് തോമസ് നന്ദി രേഖപ്പെടുത്തി. തുടർന്ന് റവ: സുബിൻ അച്ചന്റെ സമാപന പ്രാർത്ഥനയോടും റവ. ആശിഷ് തോമസിന്റെ ആശീർവാദത്തോടും കൂടി മീറ്റിംഗ് ഔദ്യോഗികമായി അവസാനിച്ചു. വരും വാല്യങ്ങളിലും ഇതിലും മികച്ച പങ്കാളിത്തം പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു.

റിപ്പോർട്ട്: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ