Saturday, August 8, 2026
Homeഅമേരിക്കസുവിശേഷ വചസ്സുകൾ (146) പ്രൊഫസ്സർ എ.വി. ഇട്ടി, മാവേലിക്കര

സുവിശേഷ വചസ്സുകൾ (146) പ്രൊഫസ്സർ എ.വി. ഇട്ടി, മാവേലിക്കര

ഉറുമ്പിൽ നിന്നും പഠിക്കുക!
(സദൃ. 6:6-11)

“മടിയാ, ഉറുമ്പിന്റെ അടുക്കൽ ചെല്ലുക; അതിന്റെ വഴികളെ നോക്കി ബുദ്ധി പഠിക്ക” (വാ. 6).

ഏറ്റവും ചെറിയ പ്രാണികളിൽ ഒന്നായ ഉറുമ്പിൽ നിന്നും സൃഷ്ടിയുടെ മകുടമായ മനുഷ്യൻ എന്തു പാഠമാണു പഠിക്കേണ്ടത്: നാം ചോദിച്ചേക്കാം? അതു സംബന്ധിച്ച സൂചനയാണ് ധ്യാന ഭാഗത്തു നമുക്കു ലഭിക്കുന്നത്. അലസതയ്ക്ക് എതിരായ പാഠമാണ് അതെന്നു ധ്യാന വാക്യത്തിൽ തന്നെ സൂചിപ്പിച്ചിരിക്കുന്നു. നന്മയിലേക്കുള്ള മനുഷ്യ വളർച്ചയ്ക്ക് വിഘാതമായി നിൽക്കുന്ന വൈറസ് സമാനമായ ദുസ്വഭാവങ്ങളിൽ ഒന്നാണ് മടി, അല്ലെങ്കിൽ അലസത! “മടിയന്റെ മനസ്സ് ചെകുത്താന്റെ പണിശാല” എന്ന ഒരു ജ്ഞാന മൊഴി തന്നെ ഉണ്ടല്ലോ? കഠിനാദ്ധ്വാനത്തിലൂടെ മാത്രമേ മനുഷ്യർക്ക് ഉയരാനോ, ലക്ഷ്യം നേടാനോ സാദ്ധ്യമാകൂ! ‘Ora et Labora’ (പ്രാർത്ഥിക്കുകയും പ്രയത്നിക്കുകയും ചെയ്യുക) എന്ന ആപ്തവാക്യം, പ്രാർത്ഥനയുടെയും അദ്ധ്വാനത്തിന്റെയും പാരസ്പരീകത ഊന്നിപ്പറയുന്ന ഒന്നാണ്!

ഈയുള്ളവന്റെ സുഹൃത്തായ ഒരു പട്ടക്കാരൻ, ഒറീസ്സക്കാരനായ തന്റെ ഒരു സുഹൃത്തിനെക്കുറിച്ചു പറഞ്ഞിട്ടുള്ള ഒരു കഥ ഓർമ്മ വരുന്നു. അദ്ദേഹത്തിനു
സെമിനാരി പഠനത്തിന്റെ ആദ്യ സമയങ്ങളിൽ, ആംഗലേയ ഭാഷയിലുള്ള ക്ലാസ്സുകൾ വേണ്ടവണ്ണം മനസ്സിലായിരുന്നില്ല. രണ്ടാഴ്ച കഴിഞ്ഞപ്പോൾ അദ്ദേഹം തന്റെ സുഹൃത്തിനോടു പറഞ്ഞു: “സ്നേഹിതാ, ഈ കോഴ്സ് പൂർത്തീകരിക്കാൻ എന്നെ ക്കൊണ്ട് ആവില്ല. അതിനാൽ, ഞാൻ മടങ്ങിപ്പോകയാണ്!” അദ്ദേഹത്തിന്റെ സുഹൃത്തും, മറ്റു സ്നേഹിതരും അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചു കൊണ്ടു പറഞ്ഞു:
“സ്നേഹിത, നിങ്ങൾക്കു പഠിക്കുവാൻ കഴിയും. പ്രസംഗിക്കുവാൻ കഴിയും.
നിങ്ങൾ വലിയവനാകും. പഠനം വിട്ടു പോകരുത്”. അവരുടെ അഭ്യർത്ഥന അനുസരിച്ച് അദ്ദേഹം തുടർന്നു പഠിച്ചു. കഠിനമായി അദ്ധ്വാനിച്ചു. ബി.ഡി. പാസ്സായി. തുടർന്ന് തിയോളജിയിൽ ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കി. ഒരു അന്തർ ദേശിയ മീഷൻ സംഘടനയിലെ പ്രവർത്തകനായി മാറി! പ്രാർത്ഥന, കഠിനാദ്ധ്വാനം,
സ്ഥിരോത്സാഹം എന്നിവയിലൂടെ അദ്ദേഹം ഉയരങ്ങളിൽ എത്തി!

സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം, ചിലർക്കു പഠിക്കാൻ സാധിച്ചില്ലായിരിക്കാം. ഭഗ്നാശയരാകാതിരിക്കുക. ഭൂതകാലത്തെ ശപിച്ചു കൊണ്ട്, അലസരായിരിക്കരുത്. കൃത്യ നിഷ്ഠയും, സ്ഥിരോൽസാഹവും, കഠിനാദ്ധ്വാനവും കൊണ്ട് ആർക്കും വിജയം കൈവരിക്കാനാകും. ചെറുപ്രാണിയായ ഉറുമ്പിനെ നോക്കി, സ്ഥിരോത്സാഹത്തിന്റെ പാഠം പഠിക്കുവാനാണ്, ശലോമോൻ മടിയരെ ഉപദേശിക്കുന്നത്. നമുക്കും ആ ഉപദേശം കൈക്കൊള്ളാം? പരാജയങ്ങളെ അതിജീവിക്കാം.. ദൈവം സഹായിക്കട്ട.

ചിന്തയ്ക്ക്: അദ്ധ്വാനത്തെ ആരാധന ആക്കാം.. വിജയത്തിലേക്കു കുതിക്കാം..

 

പ്രൊഫസ്സർ എ.വി. ഇട്ടി, മാവേലിക്കര

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ