Wednesday, September 18, 2024
Homeഅമേരിക്കസ്റ്റാറ്റൻ ഐലൻഡ് സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളി വിശുദ്ധ ദൈവമാതാവിൻറെ വാങ്ങിപ്പുപെരുനാൾ ആഘോഷിക്കുന്നു

സ്റ്റാറ്റൻ ഐലൻഡ് സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളി വിശുദ്ധ ദൈവമാതാവിൻറെ വാങ്ങിപ്പുപെരുനാൾ ആഘോഷിക്കുന്നു

-ക്യാപ്റ്റൻ രാജു ഫിലിപ്പ്

സ്റ്റാറ്റൻ ഐലൻഡ്, ന്യൂ യോർക്ക്: പരിശുദ്ധ കന്യക മറിയാമിന്റെ വാങ്ങിപ്പുപെരുനാൾ സ്റ്റാറ്റൻ ഐലൻഡ് സെൻ്റ് മേരീസ് ഓർത്തഡോക്‌സ് ദേവാലയം (130 Park Avenue, Staten Island, NY) 2024 ഓഗസ്റ്റ് 17 ശനിയാഴ്ചയും 18 ഞായറാഴ്ചയും ആഘോഷിക്കുന്നു. മലങ്കര ഓർത്തഡോൿസ് സുറിയാനി സഭയുടെ സുൽത്താൻ ബത്തേരി ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവർഗീസ് മാർ ബർണബാസ് നേതൃത്വം നൽകും. ഓഗസ്റ്റ് 17 ശനിയാഴ്ച വൈകുന്നേരം 5:45 ന് അഭിവന്ദ്യ തിരുമേനിക്ക് സ്വീകരണം നൽകും. വൈകുന്നേരം 6:00 ന് സന്ധ്യാ പ്രാർത്ഥന ആരംഭിക്കും. തുടർന്ന് അഭിവന്ദ്യ മെത്രാപ്പോലീത്തയുടെ വചന ശുശ്രൂഷയും ഉണ്ടായിരിക്കും.

ഞായറാഴ്ച രാവിലെ 8.30-ന് പ്രഭാത പ്രാർത്ഥന ആരംഭിക്കുകയും തുടർന്ന് 9.30-ന് അഭിവന്ദ്യ ഡോ. ഗീവർഗീസ് മാർ ബർണബാസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമ്മികത്വത്തിലും ഫാ. ടി. എ. തോമസ് (വികാരി), ഫാ. ഗീവർഗീസ് വർഗീസ് (അസി. വികാരി) എന്നിവരുടെ സഹകരണത്തിലും വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും. വിശുദ്ധ കുർബാനയ്ക്കുശേഷം പ്രദക്ഷിണം നടക്കും. തുടർന്ന് നേർച്ചയും ഉച്ചഭക്ഷണവും ഉണ്ടായിരിക്കും.

ഫാ. ടി. എ. തോമസ്, ഫാ. ഗീവർഗീസ് വർഗീസ്, ക്യാപ്റ്റൻ രാജു ഫിലിപ്പ് (സെക്രട്ടറി), ശ്രീ. മാത്യു ചാക്കോ (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു കമ്മിറ്റി ക്രമീകരണങ്ങൾ ഏകോപിപ്പിക്കുന്നു. എല്ലാവരും പങ്കെടുക്കുകയും അനുഗ്രഹം പ്രാപിക്കുകയും ചെയ്യണമെന്ന് ഇടവകയുടെ ഭാരവാഹികൾ അഭ്യർത്ഥിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്, ക്യാപ്റ്റൻ രാജു ഫിലിപ്പിനെ ബന്ധപ്പെടുക. (Tel.: 917.854.3818)

-ക്യാപ്റ്റൻ രാജു ഫിലിപ്പ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments