Saturday, September 21, 2024
Homeഅമേരിക്കസെന്റ് പീറ്റേഴ്‌സ് മാര്‍ത്തോമ്മാ ചര്‍ച്ച്‌ ക്വയര്‍ മ്യൂസിക് ആല്‍ബം പുറത്തിറക്കി

സെന്റ് പീറ്റേഴ്‌സ് മാര്‍ത്തോമ്മാ ചര്‍ച്ച്‌ ക്വയര്‍ മ്യൂസിക് ആല്‍ബം പുറത്തിറക്കി

ജോർജ് തുമ്പയിൽ

ന്യൂജേഴ്സി: സെന്റ് പീറ്റേഴ്‌സ് മാർത്തോമ്മാ ചർച്ച് ക്വയർ, വാഷിംഗ്‌ടൺ ടൗൺഷിപ്പ്, ന്യൂജേഴ്സി, അവരുടെ മ്യൂസിക് ആൽബം Tikvah (ഹോപ്പ്) ജൂൺ 9 ഞായറാഴ്‌ച ആരാധനയോടനുബന്ധിച്ചു പുറത്തിറക്കി. ഇടവക വികാരി റെവ ജോൺ ടി എസ് ആൽബത്തിൻറെ ആദ്യ കോപ്പി ഇടവക വൈസ് പ്രസിഡൻ്റ് ജോർജ് തോമസിന് നൽകി പ്രകാശനം ചെയ്തു .

ഇടവകയിലെ അംഗങ്ങളായ ശ്രീ റെജി ജോസഫ്, ശ്രീ സാം പെണ്ണുക്കര. ശ്രീ കുരുവിള മാത്യു . ഷിബി തോമസ് കൂടാതെ DSMC മുൻ ഡിറെക്ടർ റെവ ആശിഷ് തോമസ് ജോർജ്, ജോർജ് വര്ഗീസ് 0 ഡാളസ്, ജോബിൻ തോമസ് ഫിലിപ്പ്, എന്നിവർ രചിച്ച ഗാനങ്ങൾക്ക് റെവ ആശിഷ് തോമസ് ജോർജ്, സുജിത് എബ്രഹാം, ജോബിൻ തോമസ് ഫിലിപ്പ്, കുരുവിള മാത്യു, ഷിബി തോമസ്, ജോസി പുല്ലാട് എന്നിവർ ഈണം നൽകി.

മ്യൂസിക് ആൽബം സുജിത് എബ്രഹാം സംവിധനം നിർവഹിച്ചു. ശ്രീ ബോബി മാത്യൂസ് പ്രൊജക്റ്റ് മാനേജർ ആയും, കുരുവിള മാത്യു അസ്സിസ്റ് പ്രൊജക്റ്റ് മാനേജർ ആയും പ്രവർത്തിച്ചു ഗാനങ്ങൾ പ്രശസ്ത ഗായകരായ ഇമ്മാനുവേൽ ഹെൻ്റി, എലിസബത്ത് രാജു, മെറിൻ ഗ്രിഗറി, മിഥില മൈക്കൽ, അനിൽ കൈപ്പട്ടൂർ, റെവ ആശിഷ് തോമസ് ജോർജ്, കൂടാതെ ഇടവകയിലെ വളർന്നുവരുന്ന ഗായകസംഘ അംഗങ്ങളായ സാറ വർഗീസ്, അനിക തോമസ് എന്നിവർ ആലപിച്ചു.

മ്യൂസിക് ആൽബത്തിൻ്റെ കൂടുതൽ വിവരങ്ങൾ https://tikvahalbum.com/എന്ന വെബ്സൈറ്റിൽ ലഭ്യമാണ് ഇടവകയുടെ കൊയറിന്റെ പ്രവർത്തനങ്ങൾക്ക് റെവ ജോൺ ടി എസ്, സെക്രട്ടറി സജി മാത്യു, ട്രസ്റ്റീ ജിനു മാത്യു, മലയാളം വിഭാഗത്തിന് ശ്രീ ബോബി മാത്യൂസും, ഇംഗ്ലീഷ് വിഭാഗം ജോനാഥൻ സാമും നേതൃത്വം നൽകുന്നു . കൊയറിന്റെ പ്രവർത്തനങ്ങൾക്ക് ഏവരുടെയും പ്രാർത്ഥനയും സഹകരണവും തുടർന്നും ക്ഷണിക്കുന്നു.

ജോർജ് തുമ്പയിൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments