Wednesday, June 12, 2024
Homeഅമേരിക്ക🌺 ശുഭദിനം 🌺-- 2024 | മെയ് 13 | തിങ്കൾ

🌺 ശുഭദിനം 🌺– 2024 | മെയ് 13 | തിങ്കൾ

അർച്ചന കൃഷ്ണൻ

“വിദ്യാഭ്യാസം മനുഷ്യരിലുള്ള സമ്പൂർണ്ണതയുടെ ആവിഷ്കരമാണ് “

സ്വാമി വിവേകാനന്ദൻ

പണ്ടുപുരാതന കാലം മുതൽ മനുഷ്യർ വിദ്യാഭ്യാസ മേഖലയ്ക്ക് പ്രാധാന്യം കൊടുത്തു കൊണ്ടാണ് ജീവിക്കുന്നത്. വിദ്യാഭ്യാസത്തിന്റെ ഗുണഗണങ്ങൾ തലമുറകളിലേയ്ക്ക് പകരുന്നു. ഓരോ മക്കളും മാതാപിതാക്കളുടെ വലിയ പ്രതീക്ഷകളാണ്. ആ പ്രതീക്ഷകളുടെ സാഫല്യത്തിനായി സ്വന്തം ആവശ്യങ്ങൾ പോലും മാറ്റിവെച്ചു പ്രവർത്തിക്കുന്നവരാണ് മാതാപിതാക്കൾ. വിദ്യാഭ്യാസമതിലേറ്റവും പ്രധാനപ്പെട്ടതാണ്.

മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകുന്നതിലൂടെ തലമുറ തലമുറയായി വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം നിലനിൽക്കുന്നു. വിദ്യാഭ്യാസത്തിലൂടെ അവരുടെ ഭാവിയും കൂടി മാതാപിതാക്കൾ സ്വപ്നം കാണുന്നു. അതിനാൽ മക്കളെ നന്ദിയോടെ മാതാപിതാക്കളെ കരുതുക, സ്നേഹിക്കുക. വിദ്യ വിനയമാണ്,വിജയമാണ് അത് വേണ്ടുവോളം സ്വായത്തമാക്കാൻ സാധിക്കട്ടെ. വിദ്യാഭ്യാസത്തിന്റെ തുടക്കം ഏറ്റവും മികച്ചതായിരിക്കട്ടെ, അതു നിലനിർത്താനും സാധിക്കട്ടെയെന്നുള്ള പ്രാത്ഥനയോടെ നല്ലൊരു ദിനം ആശംസിക്കുന്നു.

സ്നേഹത്തോടെ.. സന്തോഷത്തോടെ.. എല്ലാവർക്കും ഹൃദയം നിറഞ്ഞ ശുഭദിനാശംസകൾ

അർച്ചന കൃഷ്ണൻ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments