Thursday, August 6, 2026
Homeഅമേരിക്കറവ . ബിജു പി. സൈമൺ, ഷെലിന് അന്നാ ജോൺ വർഗീസ്, ഈപ്പൻ ഡാനിയൽ എന്നിവർ...

റവ . ബിജു പി. സൈമൺ, ഷെലിന് അന്നാ ജോൺ വർഗീസ്, ഈപ്പൻ ഡാനിയൽ എന്നിവർ മാർത്തോമാ സഭാ കൗൺസിലിലേക്കു തിരഞ്ഞെടുക്കപ്പെട്ടു

-പി പി ചെറിയാൻ

ന്യൂയോർക്ക്: നോർത്ത് അമേരിക്ക ഭദ്രാസനത്തിൽ നിന്നും സഭാ കൗൺസിലിലേക്കു നടന്ന വാശിയേറിയ തെരഞ്ഞെടുപ്പ് ഫലം ആഗസ്ത് 5 ബുധനാഴ്ച വൈകീട്ട് പുറത്തുവന്നു. ഭദ്രാസനത്തിൽ നിന്നും മൂന്ന് മണ്ഡലാംഗങ്ങളാണ് സഭയുടെ പരമോന്നത സമിതിയായ സഭാ കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

റവ . ബിജു പി. സൈമൺ (വികാരി, സെന്റ് ജോൺസ് മാർത്തോമാ ഇടവക ന്യൂയോർക് ),ഷെലിന് അന്നാ ജോൺ വർഗീസ് (മണ്ഡലം മെമ്പർ, ഹൂസ്റ്റൺ സെന്റ് തോമസ് മാർത്തോമാ ചർച്ച്),ഈപ്പൻ ഡാനിയൽ (ഫിലാഡൽഫിയ ക്രിസ്തോസ് മാർത്തോമാ ചർച്ച്)എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്

ഇന്ന് വൈകിട്ടാണ് വോട്ടെടുപ്പു പൂർത്തിയായതും ഫലപ്രഖ്യാപനവും നടന്നത്. നോർത്ത് അമേരിക്ക ഭദ്രാസനത്തിൽ നിന്നുള്ള തൊണ്ണൂറോളം മണ്ഡലാംഗങ്ങൾ ഈ തെരഞ്ഞെടുപ്പിൽ സജീവമായി പങ്കെടുത്തു. വളരെ വാശിയേറിയ പോരാട്ടത്തിനൊടുവിൽ ചുരുങ്ങിയ ഭൂരിപക്ഷത്തിലാണ് രണ്ടു സ്ഥാനാർത്ഥികൾ വിജയം കൈവരിച്ചത്.

വിജയിച്ച സ്ഥാനാർത്ഥികളെ ഭദ്രാസന എപ്പിസ്കോപ്പ ഡോ. എബ്രഹാം മാർ പൗലോസ് നേരിട്ട് അഭിനന്ദിച്ചു. തെരഞ്ഞെടുക്കപ്പെട്ടവരുടെ സേവനങ്ങളും പ്രവർത്തനങ്ങളും സഭയുടെ ആത്മീയവും ഭൗൗതികവുമായ പുരോഗതിക്ക് മുതൽക്കൂട്ടാകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.

വാർത്ത: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ