മലയാള സിനിമയിലെ നിത്യവസന്തം പ്രേംനസിറിന്റെ മകനും പ്രശസ്ത നടനുമായ ഷാനവാസ് (71) അന്തരിച്ചു . 50 ലധികം സിനിമകളിൽ അഭിനയിച്ച ഷാനവാസിന്റെ മരണം സംഭവിച്ചത് തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു.
നടൻ പ്രേം നസീറിന്റെ മകനായ ഷാനവാസ് 1980 കളിലാണ് സിനിമാ മേഖലയിൽ ഭാഗ്യം പരീക്ഷിച്ചത്. മലയാളം, തമിഴ് ഭാഷകളിലായി അന്‍പതോളം ചിത്രങ്ങളില്‍ ഷാനവാസ് അഭിനയിച്ചിട്ടുണ്ട്. 1981ല്‍ പ്രേമഗീതങ്ങള്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടാണ് ഷാനവാസ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. 1982ല്‍ അദ്ദേഹം ആറ് സിനിമകളില്‍ വേഷമിട്ടതോടെ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു.
നീലഗിരി, ചൈനാ ടൗണ്‍, ഗര്‍ഭശ്രീമാന്‍, സക്കറിയായുടെ ഗര്‍ഭിണികള്‍, ചിത്രം തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ ശംഖുമുഖം, വെളുത്തകത്രീന, കടമറ്റത്തുകത്തനാര്‍, സത്യമേവ ജയതേ, സമ്മന്‍ ഇന്‍ അമേരിക്ക മുതലായ സീരിയലുകളിലും വേഷമിട്ടു.
ഹബീബ ബീവിയാണ് മാതാവ് ചിറയിൻകീഴ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽനിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടുകയും ചെന്നൈയിലെ ന്യൂ കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ മാസ്റ്റേഴ്‌സ് ബിരുദം നേടുകയും ചെയ്തു. പ്രേംനസീറിന്റ മൂത്ത സഹോദരി സുലൈഖാ ബീവിയുടെ മകളാണ് ഷാനവാസിന്റെ പത്നിയായ ആയിഷ ബീവി. ഷമീർഖാൻ, അജിത് ഖാൻ എന്നിവരാണ് മക്കൾ. ഷമീർ ഏതാനും സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മലേഷ്യയിൽ സ്വകാര്യ കമ്പനിൽ ജോലി ചെയ്യുന്നു. അജിത് ഖാൻ ആസ്ട്രേലിയയിലാണ്.



