കണ്ണൂരിൽ മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം. മധ്യവയസ്കന്റെ മൃതദേഹം ഒന്നര മാസമായി ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ജൂലൈ ഏഴിനാണ് ആയിക്കര ഹാർബറിൽ മധ്യവയസ്കൻ തൂങ്ങിമരിച്ചത്. മരിച്ചത് കായംകുളം സ്വദേശി ബാബു എന്നാണ് നാട്ടുകാരിൽ നിന്ന് ലഭിച്ച വിവരം.
എന്നാൽ കായംകുളത്തു അന്വേഷിച്ചിട്ടും ഇയാളുടെ ബന്ധുക്കളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ആരും എത്താതായതോടെയാണ് മൃതദേഹം കുഴിച്ചിടണമെന്ന് കോർപ്പറേഷനിൽ പൊലീസ് കത്ത് നൽകിയത്. എന്നാൽ കുഴിച്ചിടാൻ സ്ഥലമില്ലെന്നും ദഹിപ്പിക്കാമെന്നും കോർപ്പറേഷൻ അറിയിക്കുകയിരുന്നു. അജ്ഞാത മൃതദേഹമായതിനാൽ ദഹിപ്പിക്കാനാവില്ലെന്ന് പൊലീസ് അറിയിച്ചതോടെയാണ് അനിശ്ചിതത്വം ഉണ്ടായത്. മൃതദേഹം മാറ്റാൻ നടപടി വേണമെന്ന് ആവശ്യപ്പെട്ടു. ആശുപത്രി സൂപ്രണ്ട് കോർപ്പറേഷന് കത്ത് നൽകിയിട്ടുണ്ട്.



