Friday, August 28, 2026
Homeകേരളം'അഴിമതി കണ്ടാൽ മിണ്ടാതിരിക്കരുത്': പൊതു ജനങ്ങൾക്കും പ്രതികരിക്കാം

‘അഴിമതി കണ്ടാൽ മിണ്ടാതിരിക്കരുത്’: പൊതു ജനങ്ങൾക്കും പ്രതികരിക്കാം

സർക്കാർ ഉദ്യോഗസ്ഥരുടെയോ ജീവനക്കാരുടെയോ ഭാഗത്തുനിന്നുള്ള കൈക്കൂലി, അഴിമതി, അധികാര ദുർവിനിയോഗം, അനധികൃത സ്വത്ത് സമ്പാദനം, സർക്കാർ ഫണ്ട്/പദ്ധതികളിലെ ക്രമക്കേട് തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ വിജിലൻസിൽ പരാതി നൽകാം.

വിജിലന്‍സ് പരാതി അറിയിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

*വിവരങ്ങളില്‍ വ്യക്തത വേണം.*

പരാതിയില്‍ എന്താണ് സംഭവിച്ചത്, എവിടെ, എപ്പോള്‍, ആരുമായി ബന്ധപ്പെട്ടതാണ് തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമായി പറയുക.

*ഒരു പരാതി – ഒരു തവണ.*

ഒരേ പരാതി പലതവണ അയക്കുന്നത് ഒഴിവാക്കുക. ലഭിച്ച പരാതിയില്‍ തുടര്‍നടപടി സ്വീകരിക്കുന്നതാണ്.

*അനാവശ്യ കോളുകള്‍ ഒഴിവാക്കാം.*

പരാതി നല്‍കിയതിന് ശേഷം നിരന്തരം വിളിക്കുന്നതിന് പകരം, ആവശ്യമായ വിവരങ്ങള്‍ മാത്രം കൃത്യമായി കൈമാറുക.

*അറിയാവുന്ന കാര്യങ്ങള്‍ മാത്രം പറയുക.*

ഊഹാപോഹങ്ങളും കേട്ടുകേള്‍വികളും ഒഴിവാക്കി, നിങ്ങള്‍ക്ക് വ്യക്തമായി അറിയാവുന്ന വിവരങ്ങള്‍ മാത്രം നല്‍കുക.

*തെളിവുണ്ടെങ്കില്‍ സൂക്ഷിക്കുക.*

രേഖകള്‍, ചിത്രങ്ങള്‍, വീഡിയോകള്‍, സന്ദേശങ്ങള്‍ തുടങ്ങിയ പ്രസക്തമായ തെളിവുകള്‍ ഉണ്ടെങ്കില്‍ അവ സുരക്ഷിതമായി സൂക്ഷിക്കുക.

*വ്യക്തിപരമായ തര്‍ക്കങ്ങള്‍ പരാതിയാക്കരുത്.*

വ്യക്തിവൈരാഗ്യത്തിനോ പ്രതികാരത്തിനോ വേണ്ടി പരാതി നല്‍കുന്നത് ഒഴിവാക്കുക. അഴിമതിയും ക്രമക്കേടുമാണ് പരാതിയുടെ വിഷയം.

*പ്രധാന വിവരങ്ങള്‍ മറച്ചുവെക്കരുത്.*

അന്വേഷണത്തിന് സഹായകരമായ വിവരങ്ങള്‍ ലഭ്യമാണെങ്കില്‍ അവ കൃത്യമായി പങ്കുവെക്കുക.

*വ്യാജപരാതികള്‍ ഒഴിവാക്കുക.*

സത്യസന്ധമായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം പരാതി നല്‍കുക.

*പരാതി നല്‍കിയാല്‍ ക്ഷമയോടെ കാത്തിരിക്കാം.*

ഓരോ പരാതിക്കും അതിന്റെ സ്വഭാവമനുസരിച്ചുള്ള പരിശോധനയും നടപടിക്രമങ്ങളും ആവശ്യമാണ്.

*പരാതി ഒരു ഉത്തരവാദിത്വമാണ്.*

ഒരു പരാതി നല്‍കുന്നത് ഒരാളിനെതിരെ ആരോപണം ഉന്നയിക്കല്‍ മാത്രമല്ല – അത് അഴിമതിക്കെതിരായ നിങ്ങളുടെ ഒരു ഇടപെടലാണ്.

ഓര്‍ക്കുക!!! ഓരോ അനാവശ്യ പരാതിയും കൃത്യമായ പരാതികളുടെ വഴിമുടക്കിയാണ്. പരാതികള്‍ കൃത്യമായിരിക്കട്ടെ…

പ്രോജക്ട് സീറോ – അഴിമതി മുക്ത കേരളത്തിലേക്കുള്ള ജനകീയ മുന്നേറ്റം…
അഴിമതി കണ്ടാല്‍ മിണ്ടാതിരിക്കാതെ യഥാസമയം അറിയിക്കൂ…
☎️ ടോൾ ഫ്രീ – 1064, 8592900900
💬 വാട്‌സാപ്പ് – 9447789100
📧 ഇമെയിൽ – vig.vacb@kerala.gov.in
#keralavigilance

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ